സമ്മര്‍ദ്ദമുള്ള അമ്മമാര്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യത കൂടുതലെന്ന് പഠനം.ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സമ്മര്‍ദമുള്ള സ്ത്രീകളില്‍ പെണ്‍കുട്ടികള്‍ ജനിക്കാനിടയുള്ള കോര്‍ടിസോല്‍ ഹോര്‍മോണ്‍ കൂടുതല്‍ കണ്ടെത്തി. സര്‍വെയില്‍ പങ്കെടുത്ത 338 സ്ത്രീകളോട് ഗര്‍ഭകാല ഡയറിയെഴുത്ത് ശീലിക്കാനും അതില്‍ തങ്ങളുടെ ജീവിത രീതി, ബന്ധങ്ങള്‍, ലൈംഗിക ജീവിതം എന്നിവയും ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള ഒരു ക്വസ്റ്റ്യനെയര്‍ പൂരിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു.
മാസ ചക്രത്തിന്റെ ആദ്യ ആറാം ദിവസം തന്നെ മിക്ക സ്ത്രീകളിലും കോര്‍ട്ടിസോളും അഡ്രിനാലിന്റെ അളവ് കാണിക്കുന്ന എന്‍സിമ ആല്‍ഫ അമിലേസും അളന്നു. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ നിന്ന് 61 ശതമാനം തിരഞ്ഞെടുത്തതില്‍ 72 പേര്‍ക്കും പെണ്‍കുഞ്ഞുങ്ങളും 58 പേര്‍ക്ക് ആണ്‍കുഞ്ഞുങ്ങളുമാണ് ജനിച്ചത്. കോര്‍ട്ടിസോളിന്റെ അളവ് കൂടുതല്‍ കണ്ട 75 ശതമാനം സ്ത്രീകളും ജന്മം നല്‍കിയത് പെണ്‍കുട്ടികള്‍ക്കാണ്.
അനാരോഗ്യം, ജോലിയില്ലായ്മ, സാമ്പത്തിക ക്‌ളേശം തുടങ്ങിയ ദീര്‍ഘകാല മാനസിക പ്രശ്‌നങ്ങളുമായി ബന്ധമുള്ള ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. എന്നാല്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടുതല്‍ കാണുന്ന സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ആണ്‍കുട്ടികളേക്കാള്‍ അധികം പെണ്‍കുട്ടികള്‍ ജനിക്കുന്നതെന്ന് റിസര്‍ച്ച് പ്രൊജക്ടില്‍ വ്യക്തമാക്കിയിട്ടില്ല. ലൈംഗിക അനുപാതവും മാനസിക സമ്മര്‍ദ്ദവും ബന്ധം ശരിയാണോയെന്ന് അറിയാനായി കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല