സീറോമലബാര്‍ സഭ ബര്‍മിങ്ങ്ഹാം അതിരൂപത പരിധിയിലുള്ള മാസ് സെന്ററായ ബര്‍മിങ്ങ്ഹാം സ്റ്റെച്ച് ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാസ്ലീഹായുടെ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോസായുടെയും തിരുനാളുകളാണ് ഒന്നിച്ച് ആഘോഷിച്ചത്.
തിരുനാള്‍ കുര്‍ബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സോജി ഓലിക്കല്‍, ഫ.ജോമോന്‍ തൊമ്മാന, ഫാ.വില്‍ഫ്രഡ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിദേശത്തായിരിക്കുന്ന സഭാമക്കള്‍ തോമാസ്ലീഹായില്‍ നിന്ന് കിട്ടിയ വിശ്വാസം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്ന് നല്‍കാന്‍ പ്രതിബദ്ധരാണെന്ന് പിതാവ് സന്ദേശത്തില്‍ പറഞ്ഞു.
തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം , നേര്‍ച്ച എന്നിവ നടത്തപ്പെട്ടു. തുടര്‍ന്ന് മതബോധന കേന്ദ്രത്തിന്റെ വാര്‍ഷികവും കുട്ടികളുടെ വിശ്വാസ അധിഷ്ഠിതമായ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല