ലണ്ടന്‍: യൂറോയുടെ മൂല്യം ഇടിയുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറ്റം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യത്തെ നേരിടാന്‍ അതിര്‍ത്തി രക്ഷാ സേനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹോം സെക്രട്ടറി തെരേസാ മേയ്. ഗ്രീക്ക് യൂറോ ഉപേക്ഷിക്കുന്നതോടെ യൂറോയുടെ മൂല്യം കുത്തനെ ഇടിയുമെന്നാണ് കരുതുന്നത്. ഇത് കുടിയേറ്റം വര്‍ദ്ധിക്കാന്‍ കാരണമാകും.
എന്നാല്‍ ഗ്രീക്ക് ഉപേക്ഷിച്ചാലും യൂറോ പിടിച്ചു നില്‍ക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റേയും ജര്‍മ്മനിയുടേയും വാദം. ഗ്രീക്കിന്റെ പിന്‍മാറ്റം പ്രതിസന്ധിയിലായ രാജ്യങ്ങള്‍ക്ക് മാന്ദ്യത്തില്‍ നിന്ന് രക്ഷപെടാനൊരു വഴി ചൂണ്ടിക്കാണിച്ച് കൊടുക്കുകയാകും. യൂറോയുടെ വില ഇടിയുന്നതോടെ നിലവില്‍ മാന്ദ്യത്തിലായിരിക്കുന്ന രാജ്യങ്ങള്‍ കൂടുതല്‍ മാന്ദ്യത്തിലേക്ക് പോവുകയും ചെയ്യും. ഇത് മറികടക്കാനായി യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ ബ്രിട്ടനിലേക്ക് കുടിയേറാന്‍ സാധ്യതയുണ്ടെന്നാണ് കരുന്നത്. വരുന്ന ആഴ്ചയോടെ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ബോര്‍ഡര്‍ സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തെരേസാ മേയ് അറിയിച്ചു.
ഗ്രീക്ക ജനത മുന്‍പ് ചെയ്ത തെറ്റുകളുടെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരി്ക്കുന്നതെന്ന് ഇന്‍്‌റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ഡ് പറഞ്ഞു. ടാക്‌സില്‍ നിന്ന് എങ്ങനെ രക്ഷപെടണമെന്നാണ് ഗ്രീക്കിലെ ജനങ്ങള്‍ നോക്കുന്നത്. നികുതി വരുമാനം കുറയുകയും സര്‍ക്കാര്‍ തെറ്റായ സാമ്പത്തിക നയങ്ങള്‍ പിന്തുടരുകയും ചെയ്തത്് ഗ്രീക്ക് സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. നിലവില്‍ ചെലവുചുരുക്കലും ഫണ്ട് മരവിപ്പിക്കലും കാരണം ആശുപത്രികളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗ്രീക്ക് ജനത ദാരിദ്രത്തിലേക്ക് പോകുന്ന സമയം അകലെയല്ലെന്നാണ് കരുതുന്നത്.-ലെഗാര്‍ഡ് പറഞ്ഞു. താന്‍ ഗ്രീക്കിലെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചല്ല ആലോചിക്കുന്നതെന്നും അവിടുത്തെ കുട്ടികള്‍ക്ക് മാന്ദ്യത്തിനിടയിലും എങ്ങനെ നല്ല വിദ്യാഭ്യാസം നല്‍കാം എന്നാണ് അലോചിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല