ചെന്നൈയിലെ ഫോര്‍ട്ടിസ് മലര് ആശുപത്രിയില്‍ മികച്ച സേവന – വേതന അന്തരീക്ഷം ആവശ്യപ്പെട്ട് സമരം ചെയ്തിരുന്ന എഴുപതോളം നഴ്സുമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതേത്തുടര്‍ന്ന് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. മികച്ച വേതനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണു നഴ്സുമാര്‍ സമരം നടത്തുന്നത്.
ചര്‍ച്ചകള്‍ക്കു മാനെജ്മെന്റ് തയാറായിട്ടില്ലെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇതിനിടെ, നഴ്സുമാര്‍ നടത്തിവരുന്ന സമരം പ്രശസ്ത ആശുപത്രിയായ ചെന്നൈ അപ്പോളോയിലേക്കും വ്യാപിച്ചു. വേതനം പുതുക്കണം എന്നാവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടന അപ്പോളോ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ വേതന വ്യവസ്ഥ മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല എന്നറിയുന്നു. പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടന സമരം പ്രഖ്യാപിക്കുകയായിരുന്നു. മദ്രാസ് മെഡിക്കല്‍ മിഷനിലും നഴ്സ് സമരം തുടരുകയാണ്. അതേസമയം ചര്‍ച്ചകള്‍ക്കു മാനെജ്മെന്റ് തയാറായിട്ടില്ലെന്നു സമരസമിതി നേതാക്കള്‍ ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല