വര്‍ക്കിംഗ് എയിജിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ സ്‌ട്രോക്ക് വര്‍ദ്ധിച്ചു വരികയാണ് പഠനം. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 6,221 പുരുഷന്മാര്‍ ആശുപത്രിയിലെത്തി ചികിത്സ നേടി. 40 മുതല്‍ 54 വയസ്സിനിടെ പ്രായമുള്ളവരാണ് ഇവര്‍. 2000ത്തിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 1961 കേസുകളുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സ്‌ട്രോക്ക് അസോസിയേഷനാണ് പഠനം നടത്തിയത്.
അനാരോഗ്യകരമായ ജീവിതരീതിയാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജനസംഖ്യയുടെ വര്‍ദ്ധനവും ഹോസ്പിറ്റല്‍ പ്രാക്ടീസുകള്‍ മാറിയതും സ്‌ട്രോക്ക് വര്‍ദ്ധിക്കാന്‍ കാരണമായെന്നും വിദഗ്ധര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പ്രാമായവര്‍ക്ക് മാത്രം വരുന്ന രോഗമെന്നായിരുന്നു ഇതിനെ മനസ്സിലാക്കിയിരുന്നതെങ്കിലും ഇന്ന് ഇത് ഏത് പ്രായത്തിലുള്ളവര്‍ക്കും വരാമെന്ന സ്ഥിതിയായിട്ടുണ്ടെന്നും പഠനം പറയുന്നു.
രക്തം ക്ലോട്ട് ആകുന്നതിനെ തുടര്‍ന്നോ തലച്ചോറിനുണ്ടാകുന്ന ക്ഷതമോ ആകാം ക്ലോട്ടിന് കാരണമാകുന്നത്. ഈ രോഗം കൂടുതലായി കാണുന്നത് 65 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ്. ഇപ്പോള്‍ ഇത് ചെറുപ്പക്കാരിലേക്കും വ്യാപിക്കുന്നുണ്ട്.
40 മുതല്‍ 54 വയസ്സു വരെയുള്ള സ്ത്രീകളിലും സ്‌ട്രോക്ക് വര്‍ദ്ധിക്കുന്നുണ്ട്. 2000 വുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1075 പേര്‍ക്ക് അധികമായി സ്‌ട്രോക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനാരോഗ്യകരമായ ഭക്ഷണം, അമിത വണ്ണം തുടങ്ങിയ കാരണങ്ങളാണ് ഇതിന് കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
പ്രായം കുറഞ്ഞ ആളുകളിലേക്ക് സ്‌ട്രോക്ക് വ്യാപിക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അല്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചാരിറ്റിയിലെ ഡോ മൈക്ക് ക്‌നാപ്റ്റണ്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല