ബ്രിട്ടനില്‍ നിന്ന വിദ്യാഭ്യാസ വായ്പ എടുത്ത് പഠനം പൂര്‍ത്തിയാക്കിയശേഷം ലോണ്‍ തിരിച്ചടക്കാതെ വിദേശ രാജ്യത്ത് പോയി ജോലിചെയ്യുന്ന വിരുതന്‍മാര്‍ക്കെതിരെ ഇനിമുതല്‍ നിയമനടപടികള്‍ സ്വീകരിക്കും. ലോണ്‍ തിരിച്ചടക്കാതെ നിരവധി പേര്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത് വായ്പ അനുവദിച്ച സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പായതോടെയാണ് കോടതി നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്പനികള്‍ തീരുമാനിച്ചത്.
പഠനം പൂര്‍ത്തിയായ ശേഷം വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് സ്റ്റുഡന്റ്‌സ് ലോണ്‍ കമ്പനിയെ ശരിയായ വിവരങ്ങള്‍ ധരിപ്പിക്കാതിരിക്കുകയോ ലോണ്‍ തിരിച്ചടക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് വായ്പ വാങ്ങിയവര്‍ക്ക് കോടതിയില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുന്നത്. ഇവര്‍ക്ക് കനത്ത പിഴ ചുമത്താനും ധാരണയായിട്ടുണ്ട്. നിലവില്‍ ബ്രിട്ടന് പുറത്ത് ജോലി ചെയ്യുന്നവരില്‍ നിന്ന ലോണ്‍ തിരിച്ചടവ് ഈടാക്കുന്നതില്‍ ചില ധാരണാ പിശകുകള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ ഉപാധികളോടെ അതിന് അവസാനമാകുമെന്നാണ് കരുതുന്നത്. വിദേശത്ത് ജോലിയുളളവരുടെ തിരിച്ചടവ് തുക ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്.
വരുമാനം 21000 പൗണ്ടിന് മുകളിലുളള യുകെക്കാര്‍ക്കാണ് നിലവില്‍ ലോണ്‍ തിരിച്ചടക്കേണ്ടി വരുന്നത്. ഇത് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബ്രട്ടീഷ്‌കാര്‍ക്കും ബാധകമാക്കും. എന്നാല്‍ ഓരോ രാജ്യത്തേയും വരുമാനത്തിന്റെ അളവ് വ്യത്യസ്ഥമായിരിക്കുമെന്ന് മാത്രം. ഫ്രാന്‍സില്‍ ജോലി ചെയ്യുന്ന ഒരാളുടെ വരുമാനം 25,200 പൗണ്ടിന് മുകളിലാണങ്കില്‍ മാത്രം ലോണ്‍ തിരിച്ചടച്ചാല്‍ മതി. എന്നാല്‍ ഇന്ത്യയിലാണങ്കില്‍ വരുമാന പരിധി 8,400 പൗണ്ടാണ്. എന്നാല്‍ വരുമാനം വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഈ ഇളവ് നല്‍കേണ്ടന്നാണ് തീരുമാനം. തിരിച്ചടവ് തുടങ്ങുമ്പോള്‍ കൂടുതല്‍ തുക വീതം ഈടാക്കുകയും ചെയ്യും. ഒപ്പം കമ്പനിയുമായി ബന്ധപ്പെടാതിരുന്ന കാലയളവ് കണക്കാക്കി പിഴയും പിഴപ്പലിശയും ഈടാക്കും. ഒപ്പം വായ്പ എടുത്ത ശേഷം മുങ്ങി നടക്കുന്നവരെ കണ്ടെത്താനുളള സംവിധാനവും നടപ്പിലാക്കും.
എന്നാല്‍ വിദേശത്ത് താമസിക്കുന്ന പലര്‍ക്കും എങ്ങനെ ലോണ്‍ തിരിച്ചടയ്ക്കണമെന്നതിനെ കുറിച്ച് കൃത്യമായ അറിവില്ലന്നതാണ് സത്യം. സ്റ്റുഡന്റ്‌സ് ലോണ്‍ കമ്പനിയുടെ വെബ്ബ്‌സൈറ്റിലും ഇത്തരത്തില്‍ വിദേശത്ത് താമസിക്കുന്നവര്‍ എങ്ങനെ ലോണ്‍ തിരിച്ചടയ്ക്കണമെന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നുളളതാണ് സത്യം. എന്നാല്‍ അറിവില്ലായ്മ ലോണ്‍ തിരിച്ചടയ്ക്കാതിരിക്കാനുളള കാരണമല്ലന്നാണ് കമ്പനിയുടെ വാദം. പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്തേക്ക് പോകുന്നവര്‍ അവരുടെ പുതിയ അഡ്രസ്സും വിവരങ്ങളും കമ്പനിക്ക് നല്‍കേണ്ടതാണന്ന് കമ്പനി പറയുന്നു. പുതിയ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കമ്പനി തിരിച്ചടവ് എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് വായ്പ എടുത്തവര്‍ക്ക് നിര്‍ദ്ദേശവും നല്‍കും. എസ്എല്‍സി കമ്പനി വെബ്ബ്‌സൈറ്റില്‍ നിന്ന് ഇന്‍കം അസസ്‌മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതില്‍ ഓരോ രാജ്യത്തിന്റേയും വരുമാന പരിധി വ്യക്തമാക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ലോണ്‍ തിരിച്ചടക്കാന്‍ നിങ്ങള്‍ പ്രാപ്തരാണോ എന്ന് കണ്ടെത്താവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല