സ്വന്തം ലേഖകന്‍: യുകെയിലെ 20 ല്‍ ഒരു വിദ്യാര്‍ഥിയെങ്കിലും സ്വന്തം യൂണിവേഴ്‌സിറ്റി ഫീസിനായി ശരീരം വില്‍ക്കുന്നതായി സര്‍വേ വെളിപ്പെടുത്തുന്നു. ഇതില്‍ പെണ്‍കുട്ടികളേക്കാന്‍ ആണ്‍കുട്ടികളാണ് മുന്നില്‍ എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. സ്വാന്‍സിയ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ ജസ്റ്റിസ് ആന്‍ഡ് ക്രിമിനോളജി വിഭാഗമാണ് പഠനം നടത്തിയത്.
സാധാരണ ലൈംഗിക തൊഴില്‍ മുതല്‍ ഇന്റര്‍നെറ്റ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുക, എസ്‌കോര്‍ട്ട് ആയി പോകുക, മുതലായ വിവിധ ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകുന്നു. നല്ലൊരു ശതമാനം വിദ്യാര്‍ഥികളും തങ്ങള്‍ ചെയ്യുന്നത് എന്തെന്ന് കൂട്ടുകാരോടും ബന്ധുക്കളോടും മറച്ചു വക്കുന്നതായി സര്‍വേക്ക് നേതൃത്വം നല്‍കിയ ട്രേസി സാഗര്‍ പറഞ്ഞു.
ഇത്തരത്തില്‍ ലൈംഗിക തൊഴിലിന് ഇറങ്ങി തിരിക്കുന്ന കുട്ടികള്‍ സുരക്ഷിതരാണോ എന്ന് ഉറപ്പു പറയാന്‍ ആവില്ല. അതിനാല്‍ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ സുരക്ഷാ കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ അല്പം കൂടി ശ്രദ്ധ ചെലുത്തണമെന്നും ട്രേസി അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ആഡംബര ജീവിതത്തിനു വേണ്ട പണം കണ്ടെത്താനാണ് തങ്ങള്‍ ഈ വഴി തെരഞ്ഞെടുത്തത് എന്നാണ്. 56% ത്തിനാകട്ടെ ഇത് അടിസ്ഥാന ജീവിത ചെലവ് കണ്ടെത്താനുള്ള മാര്‍ഗമാണ്. അഞ്ചില്‍ രണ്ടു പേര്‍ക്ക് ലൈംഗിക തൊഴില്‍ പഠനം അവസാനിക്കുമ്പോള്‍ ബാക്കിയാകുന്ന കടം വീട്ടാനുള്ള മാര്‍ഗമാണ്.
ഈ തൊഴിലും രതിയും മറ്റ് സുഖ സൗകര്യങ്ങളും ആസ്വദിക്കുന്നവരുമുണ്ട്. ലൈംഗിക സുഖം തേടിയാണ് ഈ തൊഴിലില്‍ എത്തിപ്പെട്ടതെന്ന് 44% പേര്‍ വെളിപ്പെടുത്തി. എന്നാല്‍ വേണ്ടെന്നു തോന്നിയാല്‍ ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ എളുപ്പമല്ലെന്ന് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല