സ്റ്റുഡന്റ് വിസയില്‍ ലണ്ടനിലെത്തിയ മലയാളി നൂറോളും വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയ വിഷ്ണുദാസ് പോലീസ് പിടിയിലായി. പണം നഷ്ടപ്പെട്ടവര്‍ തട്ടിപ്പുകാരനെ എത്രയും പെട്ടെന്ന് തന്നെ പിടികൂടണമെന്നും തങ്ങളുടെ പണം മടക്കി ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാകണമെന്നും കാണിച്ച് മുഖ്യമന്ത്രിയ്ക്കും ഡി.ജിപിയ്ക്കും പരാതി നല്‍കിയിരുന്നു.തട്ടിപ്പിന് ഇരയായ കോട്ടയ്ക്കല്‍ കുമ്മറമ്പില്‍ മോഹനന്‍ നാട്ടിലെത്തി മലപ്പുറം എസ്.പി കെ. സേതുരാമന്‍ ഐ.പി.എസിനു നല്‍കിയ പരാതി നല്‍കിയിരുന്നു.
എസ്.പി വിദ്യാര്‍ത്ഥിയുടെ പരാതി മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളയ്ക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയ്ക്കല്‍ എസ്.ഐ, എന്‍.ബി ഷൈജു, സീനിയര്‍ സി.പി.ഒ ജാബിര്‍, സി.പി.ഒ.മാരായ ഉദയരാജ്, സജുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട്ട് അറസ്റ്റിലായ വിഷ്ണുദാസിനെ പോലീസ് സംഘം കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ബുധനാഴ്‌ച്ച രാവിലെ മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയില്‍ പ്രതിയെ ഹാജരാക്കും. പ്രതി വിഷ്ണുദാസ് നല്‍കിയ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിനായി തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ യു.ട്യൂബില്‍ വീഡിയോ ആല്‍ബം അപ്‌ലോഡ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല