(ഫുജെയ്റയിലെ മെറാഷിദ് എലമെന്‍ററി സ്കൂളിലെ പ്രിന്‍സിപ്പാള്‍ ഫുത്മാ സഹെയ്ല്‍)
ആറിനും 10നും മദ്ധ്യേ പ്രായമുള്ള കുട്ടികളില്‍ 90 ശതമാനവും വ്യായാമം ചെയ്യാറില്ലെന്ന് സര്‍വെ. ഫുജെയ്‌റാ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓള്‍ ഗേള്‍സ് മെറാഷിദ് എലമന്ററി സ്‌കൂളിലെ 518 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഏഴു ശതമാനം കുട്ടികള്‍ മാത്രമാണ് വ്യായാമം ചെയ്യുന്നതെന്ന് കണ്ടെത്തി. 93 ശതമാനം കുട്ടികളും വ്യായാമം ചെയ്യാറില്ല.
ഈ കുട്ടികളില്‍ 76 ശതമാനം പേരും ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇവരുടെ മാതാപിതാക്കള്‍ അതിന് അനുവദിക്കുകയും ചെയ്യുന്നു. 31 ശതമാനം കുട്ടികള്‍ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെയാണ് സ്‌കൂളില്‍ പോകുന്നത്.
2010ല്‍ നടത്തിയ ഒരു പഠനവുമായി ഇതിനെ കൂട്ടിയോജിപ്പിച്ചാല്‍ ഇതിന്റെ അപകടാവസ്ഥ കൂടുതല്‍ വ്യക്തമാകും. 2010ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇതേ സ്‌കൂളില്‍ പഠിക്കുന്ന ആറു വയസ്സുള്ള കുട്ടികള്‍ക്ക് അനീമിയ കണ്ടെത്തിയിരുന്നു. ഭാവിയില്‍ പല രോഗങ്ങളിലേക്കും വഴി വെച്ചേക്കാവുന്ന ഒരു രോഗാവസ്ഥയാണ് അനീമിയ. അതുകൊണ്ട് തന്നെ ഇതു പരിഹരിക്കുന്നതിനായി വിദഗ്ധരുടെ ഉപദേശ പ്രകാരം പ്രത്യേക ഭക്ഷണക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിപ്പോള്‍ നടക്കുന്നില്ലെന്ന് വേണം പുതിയ സര്‍വെ ഫലത്തില്‍നിന്ന് മനസ്സിലാക്കാന്‍.
അമിതഭാരത്തെ തുടര്‍ന്ന വലയുന്ന 17 സ്‌കൂള്‍ കുട്ടികളെ ഇപ്പോള്‍ തടി കുറയ്ക്കുന്നതിനായി സ്‌കൂള്‍ പരിശീലിപ്പിക്കുന്നുണ്ട്. ഇവരെക്കൊണ്ട് കൃത്യമായി വ്യായാമം ചെയ്യിക്കുകയും ഫാസ്റ്റ്ഫുഡ് കൊടുക്കാതിരിക്കുകയും ആരോഗ്യകരമായ ഡയറ്റ് ഉപദേശിക്കുകയുമാണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല