സഭ്യമായി വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് പാക്കിസ്ഥാനിലെ പട്ടാളനഗരം റാവല്‍പിണ്ടിയില്‍ വിദ്യാര്‍ഥിനികളെ സ്കൂളില്‍ കയറി ആക്രമിച്ചു. മുഖംമൂടി ധരിച്ച 60 പേരാണ് ഗേള്‍സ് സ്കൂളില്‍ കമ്പിവടിയുമായി ആക്രമണം അഴിച്ചുവിട്ടത്. പ്രശസ്തമായ എംസി മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികമാര്‍ക്കും മര്‍ദനമേറ്റു. മുഖാവരണം ഇല്ലാതെ സ്കൂളില്‍ വരരുതെന്ന താക്കീത് നല്‍കിയെന്നും മര്‍ദനത്തിനിരയായവര്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും സുരക്ഷാസംവിധാനങ്ങളുള്ള മേഖലയിലുണ്ടായ സംഭവം പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. സ്കൂളിലെ 400 വിദ്യാര്‍ഥികളില്‍ 25 പേര്‍ മാത്രമാണ് ശനിയാഴ്ച ഹാജരായത്.
30 അധ്യാപികമാരുള്ള സ്കൂളാണിത്. സമീപത്തെ മറ്റു വിദ്യാലയങ്ങളിലും ഹാജര്‍നില കുറവായിരുന്നെന്ന് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊട്ടടുത്തുള്ള ബോയ്സ് സ്കൂളില്‍ ആക്രമണവിവരമറിഞ്ഞെങ്കിലും 60 ലേറെയുള്ള അക്രമികളെ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്കായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല