ഇംഗ്ലണ്ടിലെ കുട്ടികള്‍ കണക്കില്‍ അമ്പേ പരാജയമാണന്ന് സര്‍വ്വേ. വ്യാവസായിക രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഇംഗ്ലണ്ടിന് ലഭിച്ചത് 34ല്‍ 24മത്തെ സ്ഥാനം. ബെല്‍ജിയം, സ്ലോവേനിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങള്‍ ഇംഗ്ലണ്ടിനേക്കാള്‍ മുന്നേ പട്ടികയില്‍ സ്ഥാനം പിടിച്ചു. ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ബുദ്ധിമാന്‍മാരായ കുട്ടികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകള്‍ കാരണമാണ് പരാജയപ്പെടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള സാമ്പത്തിക നിരീക്ഷകരായ ഓഇസിഡി വിവിധ രാജ്യങ്ങളിലെ പതിനഞ്ച് വയസ്സ് പ്രായമുളള കുട്ടികള്‍ക്കായി നടത്തിയ കണക്കുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചിട്ടുളളത്. ഇത് അനുസരിച്ച് 17 ശതമാനം കുട്ടികള്‍ മാത്രമാണ് കണക്കിന് ഏറ്റവും ഉയര്‍ന്ന് മാര്‍ക്ക് നേടിയത്. തൊട്ടു താഴെയുളള രണ്ട് ലെവലുകളില്‍ എത്തിയത് 9.9 ശതമാനം കുട്ടികള്‍ മാത്രം. ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളില്‍ പലരും സ്വകാര്യ സ്‌കൂളുകളിലാണ് പഠിക്കുന്നത്. സൗത്ത് കൊറിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത കുട്ടികളില്‍ 25.5ശതമാനവും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി. 2009ലെ പരീക്ഷഫലത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക നിശ്ചയിച്ചിരിക്കുന്നത്. 2006ല്‍ പിഐസിഎ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 2.5 ശതമാനം സ്‌കോര്‍ നേടി ഇംഗ്ലണ്ട് പതിനെട്ടാം സ്ഥാനത്ത് എത്തിയിരുന്നു.
കണക്കുകള്‍ ഞെട്ടിക്കുന്നതാണന്നും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം താഴോട്ടാണന്നത് രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്നും എഡ്യുക്കേഷന്‍ ക്യാമ്പെയ്‌നറായ സര്‍ പീറ്റര്‍ ലാംമ്പെല്‍ പറഞ്ഞു. സയന്‍സ്, എഞ്ചിനിയറിംഗ്, ഐടി, എക്കണോമിക്‌സ്, ഫിനാന്‍സ് എന്നീ മേഖലകളില്‍ കണക്കിലെ അവഗാഹം ആവശ്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ലേബര്‍ ഗവണ്‍മെന്റിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങളാണ് വിദ്യാഭ്യാസ മേഖലയുടെ നിലവാര തകര്‍ച്ചക്ക് കാരണമെന്നും ഇതിന് ഒരു തലമുറ മുഴുവന്‍ വില നല്‍കേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി മൈക്കല്‍ ഗോവ് പറഞ്ഞു. സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല