ലോകത്തെ ഒന്നാംനിര സര്‍വകലാശാലയായ കേംബ്രിഡ്‌ജിലെ വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീ അടയ്ക്കാനായി ക്യാമ്പസിനുള്ളില്‍ തന്നെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റിയിലെ ഏഴ് പേരില്‍ ഒരാള്‍ മയക്കുമരുന്ന് വില്‍പ്പന ലോബിയുടെ ഏജന്റായി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്കൊപ്പം മറ്റ് വിദ്യാര്‍ഥികളെ ഇതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും വാര്‍ത്തയുണ്ട്.
ലോക ഒന്നാം നമ്പര്‍ യൂണിവേഴ്‌സിറ്റിയിലെ ഈ ലഹരി വില്‍പ്പന കഥ തെല്ലൊരു ഞെട്ടലോടെയാണ് പുറംലോകം കേട്ടത്. കൊക്കെയ്‌ന്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ക്യാമ്പസിന്റെ ഇഷ്‌ട ലഹരി ‘കന്നാബീസ്’ എന്ന ഐറ്റം ആണത്രേ. നിരവധി വിദ്യാര്‍ഥികള്‍ ഈ മാരക മയക്കുമരുന്ന് ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം ചികില്‍സ തേടിയിട്ടുണ്ട്. എന്നാല്‍ നല്ല പ്രതിഫലം കിട്ടുമെന്നതിനാലാണ് ഇത് വില്‍ക്കാന്‍ തയ്യാറാകുന്നതെന്നാണ് വിദ്യാര്‍ഥികളായ ഏജന്റുകള്‍ തന്നെ വെളിപ്പെടുത്തുന്നത്.
കോളജിലെ സമര്‍ദ്ദം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ആശ്വാസം നേടാനായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കുറവല്ല. നിരോധിത മരുന്നുകള്‍ ഉപയോഗിച്ചിട്ടുള്ള 14 ശതമാനം പേരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും ഇതില്‍ ഒരാള്‍ക്ക് മയക്കുമരുന്നിന്റെ ഉപയോഗം മൂലം ശരീരമാകെ പാമ്പിന്റെ തൊലിപോലെയായിട്ടുമുണ്ട്.
ലോകയൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഹര്‍വാഡിനെ കടത്തിവെട്ടി കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നു കേംബ്രിഡ്ജ്. എന്തായാലും ഈ റിപ്പോര്‍ട്ട് അവര്‍ക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. സര്‍വകലാശാലകള്‍ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതാണ് പഠിക്കാനായി പണം കണ്ടെത്താന്‍ ഇത്തരത്തില്‍ കുറുക്ക് വഴികള്‍ തേടാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല