1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2024

സ്വന്തം ലേഖകൻ: വിദേശവിദ്യാഭ്യാസത്തിനു പോവുന്ന മലയാളികൾ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിനിരയാവുന്നത് തടയാൻ നിയമവുമായി സംസ്ഥാനസർക്കാർ. ഏജൻസികളെ നിയന്ത്രിക്കാൻ നിർബന്ധിത രജിസ്‌ട്രേഷനും വിദ്യാർഥികുടിയേറ്റത്തിന്റെ മേൽനോട്ടത്തിനായി സംസ്ഥാനതല അതോറിറ്റിയും വ്യവസ്ഥചെയ്യും.

വിദേശത്തേക്കുപോവുന്ന വിദ്യാർഥികളുടെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെയും വിവരശേഖരവും തയ്യാറാക്കും. കരടുബിൽ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു.

25-നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ഏജൻസികളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥിന്റെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഈയിടെ അംഗീകരിച്ചു.

എത്ര മലയാളികൾ വിദേശത്തു പഠിക്കുന്നുണ്ടെന്നതിനെക്കുറിച്ച് സർക്കാരിൽ ഒരു കണക്കുമില്ല. ഏജൻസികളുടെ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായി പരാതികളും ഉയരാറുണ്ട്. സംസ്ഥാനത്ത് മൂവായിരം സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

വിദേശങ്ങളിലേക്കുള്ള ഔദ്യോഗിക റിക്രൂട്ട്‌മെന്റിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൽ 50 ലക്ഷം രൂപയടച്ച് രജിസ്‌ട്രേഷൻ വാങ്ങണമെന്നാണ് വ്യവസ്ഥ. ഭൂരിപക്ഷം ഏജൻസികളും ഇതു പാലിക്കുന്നില്ല. പകരം, തദ്ദേശതലത്തിലുള്ള ട്രേഡ് ലൈസൻസ് ഉപയോഗിച്ചാണ് പ്രവർത്തനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.