സ്വന്തം ലേഖകന്‍: സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’ നോവലിന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ‘മനുഷ്യന് ഒരു ആമുഖം’. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.
പുരസ്‌കാരം വയലാറിന്റെ ചരമ വാര്‍ഷിക ദിനമായ 27 നു തിരുവനന്തപുരത്തു സമ്മാനിക്കും. കഴിഞ്ഞവര്‍ഷം വരെ 25,000 രൂപയായിരുന്നു അവാര്‍ഡ് തുക. ഏറെ ശ്രദ്ധ നേടിയ നോവലായ മനുഷ്യന് ഒരാമുഖത്തിന് നേരത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് എ?ന്നിവ ലഭിച്ചിരുന്നു.
നൂറു വര്‍ഷത്തെ മലയാളി ജീവിത പരിണാമ ചരിത്രമാണ് നോവലിലെ പ്രതിപാദ്യം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുഭാഷ് ചന്ദ്രന്‍ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ചീഫ് സബ്എഡിറ്ററാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല