സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
കേസ് അന്വേഷിച്ചതില്‍ അവ്യക്തതയുണ്ടെന്നും മഹാത്മാഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.
ഇറ്റാലിയന്‍ ബെറേറ്റ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ നാഥുറാം വെടിവെയ്ക്കുന്നത്. കൊലപാതകത്തിനുശേഷം പുറത്തുവന്ന ചിത്രങ്ങളില്‍ ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായാണ് കാണിക്കുന്നത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ വെടിയുണ്ടകളുടെ എണ്ണം മൂന്നായിരുന്നു.
കൂടാതെ, നാഥുറാം ഗോഡ്‌സെ രണ്ടു തവണയാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിലൊക്കെ ഗൂഢാലോചന നടന്നതായി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. വെടിയേറ്റ ഉടന്‍ ഗാന്ധിജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ലാത്ത അവസ്ഥയാണെന്നും കേസ് വീണ്ടും അന്വേഷിക്കേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നു. എന്‍ഡിഎ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല