സ്വന്തം ലേഖകന്‍: ഗ്ലൗസസ്റ്റര്‍ സബ്‌വേ റെസ്‌റ്റോറന്റിലെ ജീവനക്കാരി ഫ്രീസറില്‍ കുടുങ്ങി കിടന്നത് എട്ടു മണിക്കൂര്‍, റസ്റ്റോറന്റിനെതിരെ കേസ്. ബ്രിട്ടനിലെ ഗ്ലൗസെസ്റ്ററിലെ സബ്‌വേ റസ്റ്റോറന്റ് ഫ്രീസറിലാണ് ജീവനക്കാരി തണുത്തു മരവിച്ച് ഇരുന്നത്. അകത്ത് ആളുണ്ടെന്നറിയാതെ ജീവനക്കാര്‍ പൂട്ടിപ്പോകുകയായിരുന്നു. 20കാരിയായ കാര്‍ലെ ദൗബാനെയാണ് അപകടത്തില്‍പ്പെട്ടത്.
ഹെല്‍പ് മി എന്നു കടലാസില്‍ എഴുതി വാതിലിനു പുറത്തിട്ടിട്ടും ആരും കണ്ടില്ല. അടുത്ത ദിവസം രാവിലെ ജീവനക്കാര്‍ വന്ന് വാതില്‍ തുറന്നപ്പോഴാണ് കുടുങ്ങിയ വിവരം അറിയുന്നത്. ഫ്രീസറിനുള്ളില്‍ രാത്രി പാല്‍ വെക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കാര്‍ലെ ദൗബാനെ അകപ്പെടുകയായിരുന്നു.
നേര്‍ത്ത ലെഗിന്‍സും ഒരു ടോപ്പും ആയിരുന്നു യുവതി ധരിച്ചിരുന്നത്. അഞ്ചു ഡിഗ്രി സെല്‍ഷ്യസ് മാത്രം താപനിലയെ ഉണ്ടായിരുന്നുള്ളൂ. പേടിച്ചു വിറച്ച കാര്‍ലെ ദൗബാനെ സിസിടിവിയിലൂടെ മറ്റ് ജീവനക്കാര്‍ കാണുന്നുണ്ടെന്ന് വിചാരിച്ച് ആശ്വസിച്ചു. എന്നാല്‍, ഒരു അനക്കവും കാണാതായപ്പോള്‍ കാര്‍ലെ ശരിക്കും ഭയന്നു.
തണുപ്പില്‍ മരവിച്ചതോടെ കൈയ്യും കാലും കൊണ്ട് വാതില്‍ തട്ടാന്‍ പോലും കഴിയാതെയായി എന്നു യുവതി പറയുന്നു. പുറത്തെടുത്ത കാര്‍ലെയെ പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല