1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2017

 

സ്വന്തം ലേഖകന്‍: സുച്ചി ലീക്‌സിലൂടെ വിവാദ നായികയായ ഗായിക സുചിത്ര കാര്‍ത്തിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാദ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത വിഷാദത്തിന് അടിമയാണെന്ന് ഭര്‍ത്താവ് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു.

അസുഖത്തെതുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. സുചിത്ര മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്ന വീഡിയോ കാര്‍ത്തിക് പുറത്തിറക്കുകയായിരുന്നു. ഗായികയും ആര്‍ജെയുമായ സുചിത്ര കാര്‍ത്തിക് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെ മുഴുവന്‍ വിവാദത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നത്.

തമിഴിലെ മുന്‍നിര നായകന്‍മാരിലൊരാളായ ധനുഷിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി രൂക്ഷമായ രീതിയിലാണ് സുചിത്ര രംഗത്തുവന്നത്. ധനുഷിന് പല നടിമാരുമായും ബന്ധമുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. അമലപോള്‍, പാര്‍വതി നായര്‍ ആന്‍ഡ്രിയ തുടങ്ങി മുന്‍ നിര നായികമാരെ എണ്ണി എണ്ണി പറഞ്ഞായിരുന്നു സുചിത്ര പരാമര്‍ശം നടത്തിയത്.

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ധനുഷും, തൃഷയും, അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും സുചിത്ര പുറത്തുവിട്ടു. തെന്നിന്ത്യന്‍ നടിമാരായ സഞ്ജിത ഷെട്ടി, ഹന്‍സിക, അനുയ തുടങ്ങി നിരവധി പേര്‍ക്കെതിരെയും സുചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

തെന്നിന്ത്യന്‍ താരമായ സഞ്ചിത ഷെട്ടിയുടേത് എന്ന് അവകാശപ്പെടുന്ന അശ്ലീല വീഡിയോയായിരുന്നു അടുത്തത്. വീഡിയോ തന്റേതല്ലെന്ന് സഞ്ചിത പ്രതികരിച്ചിരുന്നു. ഗായിക ചിന്‍മയിക്കെതിരായ അപകീര്‍ത്തീകരമായ പരാമര്‍ശങ്ങളും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു. സുചിത്രയുടെ ട്വിറ്റര്‍ ആക്രമണത്തിനെതിരെ ധനുഷ് ഉള്‍പ്പെടെയുള്ള താരങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.