സ്വന്തം ലേഖകന്‍: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍. ഗായിക സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സ്വകാര്യ വീഡിയോ തന്റേതല്ലെന്ന് നടി സഞ്ജിതാ ഷെട്ടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു സഞ്ജിതയുടെ പ്രതികരണം.
”സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. എന്നെ സ്നേഹിക്കുന്നവരോടും എന്റെ ആരാധകരോടും എനിക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ആ വീഡിയോ എന്റേത് അല്ല. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി” സഞ്ജിത വീഡിയോയില്‍ പറയുന്നു.
ട്വിറ്ററില്‍ പ്രചരിക്കുന്നത് സഞ്ജിതയുടെ യഥാര്‍ഥ വീഡിയോ തന്നെയാണെന്ന് പറഞ്ഞ് തെളിവു നിരത്തിയും നിരവധി പേര് ട്വീറ്റ് ചെയ്യുന്നുണ്ട്. സഞ്ജിതയുടെ കൈയിലെ അതേ മോതിരമാണ് വീഡിയോയിലുള്ള വ്യക്തിയുടെ കൈയിലുള്ളതെന്നും സഞ്ജിതയുടെ കണ്ണിനരികിലുള്ള കറുത്തകുത്ത് വീഡിയോയിലും കാണാമെന്നും ഈ ട്വീറ്റുകള്‍ പറയുന്നു.
ഗായിക സുചിത്രയുടേതെന്ന് പറയപ്പെടുന്ന അക്കൗണ്ടില്‍ നിന്ന് തമിഴ് ചലച്ചിത്ര ലോകത്തെ നിരവധി താരങ്ങളുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തു വന്നത്. ഇതില്‍ ധനുഷ്, തൃഷ, ഹന്‍സിക, ആന്‍ഡ്രിയ, ഗായകന് അനിരുദ്ധ് എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. സുചിലീക്ക്സ് എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ധനുഷും അനിരുദ്ധ് രവിചന്ദറും ചേര്‍ന്ന് തന്നെ ഒരു പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചതായി സുചിത്ര അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തതോടെ പ്രശ്നം ചൂടുപിടിക്കുകയായിരുന്നു.
സിനിമാ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ താനല്ലെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും സുചിത്ര. തമിഴിലെ ഒരു ചാനലിന് നല്കിയ ഫോണിലൂടെ നല്കിയ അഭിമുഖത്തിലാണ് വെരിഫൈഡ് അല്ലാത്തതിനാല്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ആരോടൊക്കയോയുളള പ്രതികാരത്തിന്റെ ഭാഗമായി അക്കൗണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും സുചിത്ര പറഞ്ഞത്. കോളിവുഡിനെ ഞെട്ടിച്ച ചിത്രങ്ങളും വിഡിയോകളും ട്വീറ്റ് ചെയ്തത് സുചിത്ര നിഷേധിച്ചു.
പരിഹരിക്കാനും പൊരുത്തപെടാനാവാത്തതുമായ ചില കാരണങ്ങളാല്‍ കാര്‍ത്തിക്കുമായി വിവാഹമോചനത്തിലെത്തിയിരിക്കയാണെന്നും സുചിത്ര പറയുന്നു. ട്വിറ്ററില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. പക്ഷേ എന്റെ അക്കൗണ്ട് വെരിഫൈഡ് അല്ലായിരുന്നു. അതിനാല്‍ ചിലര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അതാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പരാതി ട്വിറ്റര്‍ ടീമിന് നല്‍കിയിട്ടുണ്ട്. ആദ്യമായി മോശമായ ട്വിറ്റുകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നാവശ്യം ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടാവാത്തതാണ് ഇത്രയും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചത് സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു.
ീ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല