സ്വന്തം ലേഖകന്‍: അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്. അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് കുറച്ചു ദിവസമായി തമിഴകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. അത്രയ്ക്കും ഗുരുതരമായ കാര്യങ്ങളാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും നിന്നും കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്.
നടി സഞ്ചിത ഷെട്ടിയുടേതെന്ന അടിക്കുറിപ്പോടെ അശ്ലീല വീഡിയോയും ഒപ്പം ധനുഷും അനിരുദ്ധും ചേര്‍ന്ന് മദ്യത്തില്‍ മയക്കുമരുന്നു നല്കി താനുമായി ലൈംഗികമായി ബന്ധപ്പെട്ടതായുള്ള ആരോപണവുമാണ് ഈ അക്കൗണ്ടില്‍ നിന്ന് ഏറ്റവും ഒടല്വില് പുറത്തുവന്നത്. ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിനി പിന്നാലെയാണ് ഇത്.
എന്നാല്‍ വീഡിയോയില്‍ താന്‍ അല്ലെന്ന് പറഞ്ഞ് സഞ്ചിത തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്നെ സ്നേഹിക്കുന്നവരോടും ആരാധകരോടും ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് പറഞ്ഞാണ് സഞ്ചിത രംഗത്തെത്തിയത്. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രചരിച്ച വീഡിയോയില്‍ താന്‍ അല്ലെന്നും സഞ്ചിത പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയോടെയാണ് വീഡിയോ സുചിത്രയുടടെ അക്കൗണ്ടട വഴി പ്രചരിച്ചത്. ഇനിയും ചില താരങ്ങളുടെ ശരിയായ മുഖം പുറത്തുവിടുമെന്നും സുചിത്ര ഭീഷണി മുഴക്കിയിരുന്നു. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് ചിത്രങ്ങളും നേരത്തേ ഈ അക്കൗണ്ട് വഴി പുറത്തുവന്നിരുന്നു.
ധനുഷും തൃഷയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ: എന്നെ ട്രോളിയ ധനുഷ് ആരാധകര്‍ നിങ്ങളുടെ ഹീറോയുടെ ലീലകള്‍ കാണൂ എന്നാണ് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്. കൂടുതല്‍ ഞെട്ടലുകള്‍ക്കായി കാത്തിരിക്കാനും സുചിത്ര പറയുന്നുണ്ട്. റാണ റാണാ ദഗുപതിയും തൃഷയും ചുംബിച്ച് കൊണ്ട് നില്ക്കുന്ന ചിത്രമായിരുന്നു അടുത്തത്. സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന് ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.
ഒരു രാത്രിപാര്‍ട്ടിക്ക് പോയ സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ച് വിട്ടു എന്ന ആരോപണത്തിലാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സുചിത്രയുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ താന്‍ അല്ല ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും സുചിത്ര വിശദീകരിച്ചു. സിനിമാ പ്രവര്‍ത്തകരില്‍ ആരുമായും തനിക്ക് പ്രശ്നങ്ങളില്ലെന്നും സുചിത്ര വ്യക്തമാക്കി. താന്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയാണെന്നും ഗായിക അറിയിച്ചു.
എന്നാല്‍ അതിനുശേഷം സഞ്ചിതയുടേതെന്ന് ആരോപിക്കുന്ന നഗ്ന വീഡിയോ പുറത്തുവിട്ടത് കോളിവുഡിനെ വീണ്ടും ഞെട്ടിച്ചു. നേരത്തെ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിശദീകരിച്ച് ഭര്‍ത്താവും നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ പുറത്തുവന്നിനെ കുറിച്ച് ധനുഷ് അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല