സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും സന്ദര്‍ശക വിസ നല്‍കില്ലെന്ന് സുഡാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ ഡാര്‍ഫര്‍ മേഖല സന്ദര്‍ശിക്കാനുള്ള അന്വേഷണ സംഘത്തിനാണ് സുഡാന്‍ വിസ നിഷേധിച്ചത്.
നേരത്തെ സുഡാനിലുള്ള ഐക്യ രാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍ സംയുക്ത മിഷന്‍ അടച്ചു പൂട്ടാന്‍ സുഡാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഐക്യ രാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ള മൂന്നു രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചത് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭയോടുമുള്ള സുഡാന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണ് കാണിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഇതിനു മുമ്പ് ജനുവരിയില്‍ യുഎന്‍ സംഘം ഡാര്‍ഫര്‍ മേഖല സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമവും സുഡാന്‍ സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. അതേസമയം യുഎന്‍, ആഫ്രിക്കന്‍ യൂണിയന്‍ ദൗത്യ സംഘത്തെ നോക്കുകുത്തിയാക്കി ഡാര്‍ഫറിലെ ആക്രമം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാധാരണക്കാര്‍ക്കെതിരെയുള്ള സായുധ ആക്രമണങ്ങളും പലായനങ്ങളും കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സുഡാന്‍ ഭരണം കൈയ്യടക്കി വച്ചിരിക്കുന്ന അറബ് വംശജരായ സര്‍ക്കാരിനെതിരെയാണ് ഡാര്‍ഫറിലെ അറബ് വംശജര്‍ അല്ലാത്ത പോരാളികള്‍ കലാപക്കൊടി ഉയര്‍ത്തുന്നത്. 2003 ല്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല