സ്വന്തം ലേഖകന്‍: ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു. സംഘത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെടിവെയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അഭയാര്‍ത്ഥികള്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി.
പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട എട്ടോളം അഭയാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നുള്ള 45,000 അഭയാര്‍ത്ഥികള്‍ നിലവില്‍ ഈജിപ്തിലുള്ളതായാണ് അധികൃതരുടെ വാദം. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലാകമനം കുടിയേറ്റ വിരുദ്ധ വികാരവും ആക്രമണവും വ്യാപിക്കുകയാണ്.
അതേസമയം തീവ്രവാദം അടിച്ചമര്‍ത്താന്‍ ഒരുമിക്കണമെന്ന് ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ സംയുക്തമായി ആഹ്വാനം ചെയ്തു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആഹ്വാനം. പാരീസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച സംഘം തീവ്രവാദത്തിനെതിരെ മനുഷ്യരാശി ഒരുമിക്കേണ്ട സമയമാണിതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കു പുറമെ ബ്രിക്‌സ് അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സീനായില്‍ വിമാനം തര്‍ന്ന് മരിച്ച റഷ്യക്കാര്‍ക്കും ബ്രിക്‌സ് രാഷ്ട്രങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. അങ്കാറ, ബെയ്‌റൂട്ട് സംഭവങ്ങളിലും ബ്രിക്‌സ് ആശങ്ക പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല