സ്വന്തം ലേഖകൻ: ടൗണുകളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്ര വലിയ പ്രശ്നമാണ്. എയർപോർട്ടിൽ എത്താൻ വേണ്ടി മണിക്കൂറുകൾ സഞ്ചിരിക്കേണ്ടിവരും. എന്നാൽ അവിടെ നിന്നും നേരിട്ട് വിമാനം ഉണ്ടാകില്ല ചിലപ്പോൾ. ദുബായിലോ, ഷാർജയിലെ ഇറങ്ങി മാറി കയറണം. ഇത്തരത്തിൽ യാത്ര ബുദ്ധിമുട്ട് നേരിടുന്ന ഒമാനിലെ ഒരു സ്ഥലം ആണ് സുഹാർ. എന്നാൽ സുഹാറിലെ പ്രവാസികൾക്ക് വളരെ ആശ്വാസമാകുന്ന ഒരു വാർത്തയുമായി ആണ് എയർ അറേബ്യ എത്തിയിരിക്കുന്നത്.
22 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ബാത്തിന, ബുറൈമി മേഖലകളിൽ ഉള്ള മലയാളികൾക്ക് ഈ വിമാന സർവീസ് വളരെ ഉപയോഗപ്പെടും. ഷാർജയിൽ നിന്ന് മൂന്ന് കേരള സെക്ടറുകളിലേക്ക് സർവീസുകൾ ഉണ്ട്. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതും പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. ബാത്തിനയിൽ നിന്നും ബുറൈമിയിൽ നിന്നും മസ്കറ്റിൽ എത്തിയാണ് ഇപ്പോൾ പലരും നാട്ടിലേക്ക് വരുന്നത്. എന്നാൽ അതിനേക്കാളും എളുപ്പമായിരിക്കും സുഹാറിൽ നിന്ന് ഷാർജ വഴി നാട്ടിലേക്കുള്ള യാത്ര. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായതിനാൽ കൂടുതൽ പേരും ഈ വഴി തെരഞ്ഞെടുക്കാൻ തന്നെയാണ് സാധ്യത.
സുഹാർ- ഷാർജ- കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സെക്ടറുകളിലേക്ക് സർവീസ് ഉണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ആണ് സർവീസ് ഉള്ളത്. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ആയിരിക്കും സർവീസ് ഉണ്ടായിരിക്കുക. കേരളത്തിലേക്ക് അല്ലാതെ ഇന്ത്യയിലെ മറ്റു സെക്ടറിലേക്കും ഷാർജ വഴി യാത്ര ചെയ്യാനാകും.
കൊച്ചി, തിരുവനന്തപുരം എന്നീ സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് വെയിറ്റിങ് ഒരു മണിക്കൂർ ആണ് വരുന്നത്. ഷാർജയിൽ എത്തി ഒരു മണിക്കൂറിന് ശേഷം ഇവർക്ക് പറക്കാം. ഈ രണ്ട് സെക്ടറിലേക്കും 38 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ വരുന്നത്. എന്നാൽ കോഴിക്കേട് സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്ര ഇത്തിരി ബുദ്ധിട്ടാകും. യാത്രക്കാർ ഷാർജയിൽ 10 മണിക്കൂർ കാത്തിരിക്കേണ്ടി വരും.
ടിക്കറ്റ് നിരക്കും കൂടുതലാണ്. 62 റിയാലും അതിന് മുകളിലും ടിക്കറ്റ് നിരക്ക് വരും. നേരത്തെയും എയർ അറേബ്യ സുഹാറിൽ നിന്ന് സർവീസുകൾ നടത്തിയിരുന്നു. മലയാളികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം ആയിരുന്നു. വീസ പുതുക്കാൻ വേണ്ടി യുഎഇയിൽ പോകുന്നവർക്കും ഈ യാത്ര എളുപ്പമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല