സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം, ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രെസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയ ആളെ പോലീസ് വെടി വെച്ച് കൊന്നു. ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെടിയേറ്റു മരിച്ച ആളില്‍ നിന്ന് ബെല്‍റ്റ് ബോംബ് അടക്കമുള്ളവ കണ്ടെടുത്തു. വന്‍സ്‌ഫോടനത്തിന് പദ്ധതിയിട്ടാണ് ഇയാള്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ വര്‍ഷം ഐ എസ് ബ്രസല്‍സില്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതിനാലാണ് ഇത്തവണ അക്രമണം തടയാന്‍ കഴിഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സുരക്ഷയുടെ ഭാഗമായി ബ്രസല്‍സിലെ പ്രധാന ട്രെയിന്‍ സര്‍വീസുകളെല്ലാം പൂര്‍ണ്ണമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷാ പരിശോധനയും കര്‍ശനമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല