സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം. വടക്കു കിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്ലീം പള്ളിയില്‍ ഉച്ചയ്ക്കു ശേഷം വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണു ചാവേര്‍ ആക്രമണം ഉണ്ടായത്. ബൊക്കോ ഹറം ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായതെന്ന് സംസ്ഥാന പൊലിസ് കമ്മീഷണര്‍ അബ്ദുല്ലാഹി യെരീമ അറിയിച്ചു. വിശ്വാസികള്‍ക്കു സമീപത്തു വച്ചു മറ്റൊരു സ്‌ഫോടനവുമുണ്ടായി. അക്രമത്തില്‍ പത്തിലേറെ പേര്‍ക്കു പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.
2009 മുതല്‍ വടക്കന്‍ നൈജീരിയയില്‍ ഇസ്!ലാമിക രാഷ്ട്രം രൂപീകരിക്കുകയെന്ന ലക്ഷ്യവുമായാണ് ബൊക്കോ ഹറം പോരാട്ടം തുടങ്ങിയത്. അന്നു മുതല്‍ തുടരുന്ന വിവിധ അക്രമങ്ങളില്‍ ഇതുവരെ ഇരുപതിനായിരത്തോളം പേരാണു കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല