സ്വന്തം ലേഖകന്‍: ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ രാത്രിയോടെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ നഗരത്തിലെ മുസ്‌ലിം പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സമീപത്തെ ചെക്ക്‌പോസ്റ്റിന് അടുത്തുവെച്ചായിരുന്നു സ്‌ഫോടനമുണ്ടായത്.
വാര്‍ഷിക പരിപാടി നടക്കുന്ന ലാഹോറിലെ മുസ്‌ലിം ആരാധനാലയത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ എത്തിയതെന്നും എന്നാല്‍ കവാടത്തിന് പുറത്തുവെച്ച് പൊലീസ് ഇയാളെ തടയുകയായിരുന്നുവെന്നും ഡിജിപി ഹൈദര്‍ അഷ്‌റഫ് പറഞ്ഞു. രാത്രി 9.20 ഓടെയായിരുന്നു കൗമാരക്കാരനായ ചാവേര്‍ എത്തിയത്. എന്നാല്‍ പൊലീസുദ്യോഗസ്ഥന്‍ ഇയാളെ തടയുകയായിരുന്നു.
തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ പൊലീസുകാരാണ്. പ്രദേശവാസികളുള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഇവരെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഡിജിപി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ സംഘടനയായ തെഹരിക് താലിബാന്‍ ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല