സ്വന്തം ലേഖകന്‍: മരണഭീതിയില്‍ പൊട്ടിക്കരയുന്ന സിറിയന്‍ ചാവേറിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ചാവേറുകള്‍ക്ക് മരണത്തെ ഭയമില്ല എന്നാണ് വപ്പ്. എന്നാല്‍ സിറിയയില്‍ അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍നുസ്രയുടെ ചാവേറായ 20 കാരന്‍ ദൗത്യത്തിന് മുന്‍പ് മരണത്തെ ഭയന്ന് പൊട്ടികരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിരിക്കുകയാണ്. ഉസ്മബക്കിസ്ഥാന്‍ സ്വദേശിയായ ജാഫര്‍ അല്‍ തയ്യാര്‍ ആണ് ചാവേര്‍ ആക്രമണത്തിന് മുന്‍പ് പൊട്ടിക്കരഞ്ഞത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ 20 കാരനായ ജാഫര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷിയ ഭൂരിപക്ഷ ഗ്രാമത്തിലേയ്ക്ക് ആയുധം നിറച്ച വാഹനം ഓടിച്ച് കയറ്റി സ്‌ഫോടനം ഉണ്ടാക്കാനായിരുന്നു ജാഫറിനെ ഏല്‍പ്പിച്ചിരുന്ന ദൗത്യം. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് മറ്റ് ഭീകരര്‍ ജാഫറിന് യാത്രാമൊഴി നേരുന്നുണ്ട്. വാഹനത്തില്‍ കയറിയ ജാഫര്‍ മരിയ്ക്കാനുള്ള ഭയം കൊണ്ട് പൊട്ടി കരയുകയായിരുന്നു. ഇതുകണ്ട മറ്റ് ചാവേറുകള്‍ ജാഫറിനെ ആശ്വസിപ്പിച്ചു. പേടിയ്ക്കരുതെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് ജാഫറിനെ വാഹനത്തിനകത്താക്കുന്നത്. ഗത്യന്തരമില്ലാതെ എല്ലാവരോടും യാത്ര പറഞ്ഞ് ജാഫര്‍ സ്‌ഫോടക വസ്തു നിറച്ച വാഹനവുമായി പോകുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ലക്ഷ്യസ്ഥാനത്തെത്തി വാഹനം പൊട്ടിത്തെറിയ്ക്കുകയും ചെയ്യുന്നുണ്ട് തന്റെ ഊഴം എത്തിയപ്പോള്‍ ജാഫര്‍ പേടിച്ച് പിന്മാറാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂടെയുള്ളവര്‍ നിര്‍ബന്ധിച്ച് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല