യുവ സീരിയല്‍ നടി പ്രിയങ്ക (21) ഫ്ലാറ്റില്‍ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. ആത്മഹത്യാ പ്രേരണ കുറ്റം ആരോപിക്കപ്പെടുന്ന താമരശ്ശേരി സ്വദേശി കുടിക്കല്‍ വീട്ടില്‍ കെ അബ്ദുള്‍റഹീമിന് (34) വേണ്ടിയാണ് നടക്കാവ് പൊലീസ് ലുകൌട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
പ്രിയങ്കയുടെ അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തത്. റഹീം കുടുംബസമേതം ദുബായിയിലാണ്. പ്രിയങ്കയുടെ മരണത്തിന് രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ദുബായിലേക്ക് പോയത്.
പ്രിയങ്കയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് അധികൃതര്‍ നടക്കാവ് പൊലീസിന് കൈമാറും. വയനാട് പടിഞ്ഞാറെത്തറ മെച്ചന പാത്തിക്കല്‍ പ്രേമചന്ദ്രന്റെയും ജയശ്രീയുടെയും മകളാണ് പ്രിയങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല