ദോഹ. ആത്മഹത്യ ഒരു മാനസിക രോഗമാണെന്നും സ്നേഹവും സൗഹാര്‍ദ്ധവും കൈമുതലാക്കി ഈ ദുരന്തത്തെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യ സ്നേഹികളും ഒന്നിക്കണമെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ദോഹയില്‍ മീഡിയ പല്സ് നീരജ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘചിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയമായ ഇടപെടലുകളും ആവശ്യമായ കൗണ്‍സിലിംഗും നല്കിയാല് മിക്ക ആത്മഹത്യകളും തടയാനാകും. ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യതയാണെന്നും വ്യക്തി തലത്തിലും സമൂഹതലത്തിലും യുക്തമായ ഇടപെടലുകളിലൂടെ ആരോഗ്യകരമായ മാറ്റം സാധ്യമാണെന്ന സന്ദേശമാണ് ആത്മഹത്യാ പ്രതിരോധ ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം ദൈവത്തിന്റെ സമ്മാനമാണെന്നൂം അത് നല്‍കാനും തിരിച്ചെടുക്കുവാനുമുള്ള അവകാശം ദൈവത്തിന് മാത്രമാണെന്നും നാം തിരിച്ചറിയണം. ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടാതെ ക്രിയാത്മകമായ രീതിയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ആര്‍ജ്ജവമാണ് നാം ആര്‍ജിക്കേണ്ടത്. ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുകയും ആത്മാര്‍ഥമായ സൗഹൃദ കൂട്ടായ്മകളും സ്നേഹ ചങ്ങലയും തീര്‍ത്താന്‍ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ പ്രസിഡണ്ടും ഗവേഷകനുമായ റഈസ് അഹ്മദ് വിഷയമവതരിപ്പിച്ചു. ആത്മഹത്യക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ടെന്നും കാരണമറിഞ്ഞുകൊണ്ടുള്ള സമീപനത്തിന് മാത്രമേ ഫലമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ പാരന്റിംഗും സാമൂഹിക ബോധവും ആത്മഹത്യകളെ ഇല്ലാതാക്കുവാന്‍ സഹായകമാകും. ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും തീര്‍ക്കുന്ന സമ്മര്‍ദ്ധങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും ഇതില്ലാക്കാന് കൂട്ടായ ശ്രമങ്ങള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ദ്ധം, നിരാശ, ജീവിതവീക്ഷണമില്ലായ്മ, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ മുതലായ പല കാരണങ്ങളും ആത്മഹത്യയിലേക്കെത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിന് വ്യക്തമായ ലക്ഷ്യമുണ്ടെന്നും ലക്ഷ്യ ബോധവും ആത്മീയ ചിന്തയും ഏത് പ്രതിസന്ധികളേയും തരണം ചെയ്യുവാന്‍ സഹായിക്കുമെന്നും കല്‍ക്കോണ്‍ റീജ്യണല്‍ ഹെഡ് ജുറൈജ് ഇത്തിലോട്ട് പറഞ്ഞു. ആത്മഹത്യയെ പ്രശ്ന പരിഹാരമായി നിര്‍ദേശിക്കുന്ന സിനിമയടക്കമുള്ള മാധ്യമങ്ങള്‍ നാം തിരിച്ചറിയണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മാര്‍ഥവും സുതാര്യവുമായ സൗഹൃദങ്ങള്‍ക്ക് ഏത് പ്രതിസന്ധികളേയും തരണം ചെയ്യാനാകുമെന്ന് അദ്ധേഹം പറഞ്ഞു.
മീഡിയ പല്സ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അല്‍ ഹയ്കി ട്രന്‍സ് ലേഷന്‍സ് മാനേജര്‍ മുഹമ്മദ് സലീം , മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു.
ലോകത്തെമ്പാടുമുള്ള ആത്മഹത്യാ പ്രതേേിരാധ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിച്ചാണ് പരിപാടികള്‍ തുടങ്ങിയത്.
ഫോട്ടോ. ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പല്സും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
2. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ ലോകത്തെമ്പാടുമുള്ള ആത്മഹത്യാ പ്രതേേിരാധ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിച്ചപ്പോള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല