ആസ്ട്രേലിയന്‍ പോലീസ് ഇപ്പോള്‍ തിരച്ചിലിലാണ്, കള്ളനോ കൊലയാളിക്കോ വേണ്ടിയല്ലെന്നു മാത്രം. തിരയുന്നത് നിറയെ പണമുള്ള ഒരു സ്യൂട്ട്കേസിന്റെ ഉടമയെയാണ്. സിഡ്നിയിലുള്ള ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്‍ഡില്‍ ഉടമസ്ഥനാല്‍ ഉപേക്ഷിക്കപ്പെട്ട ഏതാണ്ട് പകുതി മില്യന്‍ പൌണ്ടിലധികം മൂല്യമുള്ള ഡോളര്‍ അടങ്ങിയതാണ് പെട്ടി.
കഫെ മാര്‍ക്കൊയില്‍ ഉടമസ്ഥന് മറന്നു വെച്ച സ്യൂട്ട്കേസില്‍ ഒരു മില്യന്‍ ആസ്ട്രേലിയന്‍ ഡോളര്‍ ഉണ്ടെന്നാണ് (അതായത് 631000 പൌണ്ട്) ഒരു ആസ്ട്രേലിയന്‍ ടെലിവിഷന്‍ പുറത്ത് വിട്ട വിവരം. 50 ഡോളര്‍ നോട്ടുകളാണ് പെട്ടിയില്‍ നിറയെ എന്നും അവര്‍ പറയുന്നു. അതേസമയം പോലീസ് പണത്തിന്റെ കൃത്യമായ കണക്കു വെളിപ്പെടുത്തിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥനായ പ്രൈഡ് പറയുന്നത് ഏതാണ്ട് മുപ്പതു വയസ്സ് പ്രായമുള്ള ആളാണ് പെട്ടി മറന്നു വെച്ചെതെന്നു വ്യക്തമായിട്ടുണ്ട്, പിന്നീട് ഇയാള്‍ പെട്ടെന്ന് അപ്രത്യക്ഷനാകുകയായിരുന്നു എന്നാണ് റെസ്റ്റോറണ്ട് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല