സ്വന്തം ലേഖകന്‍: ‘ഇന്ത്യയിലാണോ! പീഡിപ്പിക്കപ്പെടാതിരിക്കാന്‍ പശുവിന്റെ മുഖംമൂടി ധരിക്കൂ,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഒരു വനിതാ ഫോട്ടോഗ്രാഫര്‍. ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മുഖംമൂടി ധരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത് കൊല്‍ക്കത്ത സ്വദേശിനിയായ 23 കാരി സുജാത്രോ ഘോഷാണ്.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കുകയും അതേസമയം കന്നുകാലികള്‍ക്കായി കൂടുതല്‍ സുരക്ഷാ പദ്ധതികള്‍ ഒന്നിനു പുറകേ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വനിതാ ഫോട്ടോഗ്രാഫറായ സുജാതാ മുഖംമൂടി പ്രചാരണവുമായി രംഗത്തിറങ്ങിയത്. സ്ത്രീകള്‍ക്ക് പീഢനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി പശുവിന്റെ മാസ്‌ക് ധരിക്കുകയാണെന്നും പശുവിന് മനുഷ്യരെക്കാള്‍ വിലയുള്ള രാജ്യത്ത്ഇതില്‍ക്കൂടുതല്‍ സുരക്ഷാ ഇനി കിട്ടില്ലെന്നും ആഹ്വാനം ചെയ്തു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം.
പശുവിന്റെ മുഖം മൂടി ധരിച്ച് ഇന്ത്യാ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീ, ക്ലാസ് റൂമില്‍ ഇരിക്കുന്ന സ്ത്രീ, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ക്യാംപെയ്‌നിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം വന്‍ വിജയമായതോടെ ഈ വ്യത്യസ്ത ക്യാംപെയ്ന്‍ അന്തര്‍ ദേശിയ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല