സ്വന്തം ലേഖകന്‍: ഏഴായിരം വര്‍ഷം മുമ്പ് സുമേറിയക്കാര് വിമാനത്തില്‍ ആകാശയാത്ര നടത്തിയതായി ഇറാഖ് മന്ത്രി. പൗരാണിക സുമേറിയക്കാര് ബഹിരാകാശ വാഹനത്തില്‍ പ്ലൂട്ടോയില്‍ എത്തിയതായി ഇറാഖ് ഗതാഗത മന്ത്രി കസെം ഫിന്‍ജാന്‍ അവകാശപ്പെട്ടു.
7000 വര്‍ഷങ്ങള്‍ക്കു മുമ്പ് മെസപ്പൊട്ടോമിയയില്‍ നിര്‍മിച്ച വിമാനത്താവളമാണ് ലോകത്തിലെ ആദ്യത്തെതെന്നും ഫിന്‍ജാന്‍ വാദിക്കുന്നു. ബിസി 5000 ത്തിനുമുമ്പാണ് പ്രാചീന വിഭാഗങ്ങളിലൊന്നായ സുമേറിയക്കാര് ബഹിരാകാശ പര്യവേക്ഷണത്തിനായി വിമാനത്താവളം നിര്‍മിച്ചത്.
അക്കാലത്ത് അവര്‍ പ്ളൂട്ടോ കണ്ടത്തെിയതായും ന്യൂ അറബ് വെബ്സൈറ്റിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
തെക്കന്‍ മെസപ്പൊട്ടോമിയയിലാണ് സുമേറിയക്കാര് അധിവസിച്ചിരുന്നതെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഈ ഭാഗം ദക്ഷിണ ഇറാഖാണ്. എഴുത്തും കൃഷി രീതികളും അടക്കം സുമേറിയക്കാര് ലോകത്തിനു നല്കിയ സംഭാവനകള്‍ നിരവധിയാണ്. എന്നാല്‍ ഫിന്ജാന്റെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പൊങ്കാലക്ക് തുടക്കമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല