അലക്സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മര്‍ വെക്കേഷന് ക്ലാസ്സുകള്‍ ആഗസ്റ്റ് 9 ചൊവ്വാഴ്ച മുതല്‍ 5 ദിവസങ്ങളിലായി സംലടിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ അവധിക്കാലം വിരസമാകാതിരിക്കാനും, ബൈബിളിലൂടെ ഈശോ നാഥനെ കൂടുതല്‍ അടുത്തറിയുവാനും ആയിട്ടാണ് സമ്മര്‍ ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്. സമ്മര്‍ ക്ലാസ്സുകള്‍ ആഗസ്റ്റ് 13 ശനിയാഴ്ച അവസാനിക്കും.
വീടുകളില്‍ തന്നെ ഒതുങ്ങി കഴിയുമ്പോള്‍ ഉണ്ടാകാവുന്ന പിരിമുറക്കങ്ങളും, മറ്റ് പല തരത്തിലുള്ള തിന്മകളില് നിന്നും വ്യതിചലിക്കുവാനും, നല്ല ചിന്തകളും മാര്‍ഗ്ഗങ്ങളും കുട്ടികള്‍ക്ക് പകര്‍ന്ന് നല്കി അവരെ കുടുംബത്തിനും സമൂഹത്തിനും നാടിനും വേണ്ട ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുവാനുള്ള വലിയ ലക്ഷ്യമാണ് സമ്മര്‍ ക്ലാസ് വഴി ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ സഹപാടികളുമായി രസകരമായി സന്തോഷമായി ചിലവഴിക്കുവാന്‍ പറ്റുന്ന തരത്തില്‍ ബൈബിള്‍ സ്കിറ്റുകളും, കളിയും ചിരിയും, വിജ്ഞാനം പകരുന്ന ക്ലാസ്സുകളും കോര്‍ത്തിണക്കി അവരുടെ സര്‍ഗ്ഗാത്മക വാസനകളെ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി കൂടി ഉദ്ദേശിച്ചാണ് സമ്മര്‍ ക്ലാസ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
സെന്റ്.ജോസഫ് ചര്‍ച്ച് വികാരി ഫാ.ഇയാന്‍ ഫാരല്‍, ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലിന് ഫാ.ജിനോ അരീക്കാട്ട്, സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്പിന് തോമസ് തൈക്കൂട്ടത്തില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, സീറോ മലബാര്‍ യൂത്ത് ലീഗിന്റെ (SMYL) പ്രവര്‍ത്തകര്‍ ഇവരൊക്കെയാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
സമ്മര്‍ ക്ലാസ്സില്‍ പങ്കെടുത്ത് ദൈവാനുഗ്രഹവും സന്തോഷവും സമാധാനവും നേടുവാന്‍ എല്ലാ കുട്ടികളെയും, മാതാപിതാക്കള്‍ അയക്കണമെന്ന് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലിന് ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് മാത്യു O7525628006
പ്രീതി ജോണി O7985765988
എബി 07985765988
സമ്മര്‍ ക്ലാസ്സുകള്‍ നടക്കുന്ന സ്ഥലം
സീറോ മലബാര്‍ കമ്യൂണിറ്റി സെന്റര്‍,
സെന്റ്. ജോസഫ് ചര്‍ച്ച്,
പോര്‍ട്ട്ലാന്റ് ക്രസന്റ്,
ലോംങ്ങ്സൈറ്റ്
M13 OBU
മാഞ്ചസ്റ്റര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല