1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

സ്വന്തം ലേഖകന്‍: വേനല്‍ ചൂടില്‍ പൊള്ളി ജിസിസി നഗരങ്ങള്‍, മേഖലയിലെ കനത്ത ചൂടിലും കൂളായി ഒമാന്‍. വേനല്‍ എത്തിയതോടെ ജിസിസി നഗരങ്ങളില്‍ പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഒമാനില്‍ അപ്പോഴും സുഖകരമായ കാലാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി നഗരങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. അതേസമയം മസ്‌കത്ത് അടക്കം ഒമാന്റെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 35 ഡിഗ്രിയില്‍ താഴെ ചൂടാണ് രേഖപ്പെടുത്തിയത്.

ഒമാനിലെ ഇബ്രി, റുസ്താഖ് തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്. എന്നാല്‍ ഇവിടങ്ങളിലും നാല്‍പത് ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കടലില്‍ നിന്നുള്ള വടക്കു കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് ഒമാന്റെ തീരപ്രദേശങ്ങളില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ജേസണ്‍ നിക്കോള്‍സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ശര്‍ഖിയ, ബാത്തിന, ദാഖിലിയ ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ അനുഭവപ്പെട്ടിരുന്നു. കനത്ത ചൂട് ഹജ്ജ് തീര്‍ഥാടകരേയും തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട അധികൃതരേയും ഒരു പോലെ വലയ്ക്കുകയാണ്. കനത്ത ചൂടു കാരണം സൗദിയിലെ ചില പെട്രോള്‍ പമ്പുകളില്‍ തീപിടിച്ചതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചൂടു കാരണം യുഎഇയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് തീപിടിച്ചതായു റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.