1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2022

സ്വന്തം ലേഖകൻ: വേനൽ അവധിക്കാലം ദുബായിൽ തുടങ്ങാൻ ഇരിക്കുകയാണ്. ഈ സമയത്ത് വിമാന യാത്ര നടത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം ആരോഗ്യ വിദഗ്ധർ സ്വീകരിച്ചിരിക്കുന്നത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അവധിക്കാലം ചെലവഴിക്കുന്നവരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പല രാജ്യങ്ങളിലും കൊവി‍ഡ് കേസുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ട് ഉണ്ട്.

യാത്ര പോകുമ്പോൾ മാസ്ക്, സാനിറ്റൈസറുകൾ, ആന്റി ബാക്ടീരിയൽ വൈപ്പുകൾ എന്നിവ കെെവശം കരുതണം. പ്രായമായവരോ അസുഖങ്ങളുള്ളവരോ ആണെങ്കിൽ യാത്ര പരമാവധി ഒഴിവാക്കണം. തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ പകർച്ചവ്യാധി നിരക്ക് ശ്രദ്ധിക്കണം. റസ്റ്ററന്റുകൾ, ക്ലബ്ബുകൾ, ഓഫീസുകൾ എവിടങ്ങളിൽ പോകുന്നവർ മാസ്ക് വെച്ചിരിക്കണം. ഒരുമിച്ച് ചെലവഴിക്കുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുക. കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാറി നിൽക്കുക. മരുന്നുകളും മറ്റും കെെവശം സൂക്ഷിക്കുക.

നിർദേശങ്ങൾ

മാസ്ക് ഒഴിവാക്കരുത്

കൈകൾ അണുവിമുക്തമാക്കുക അല്ലെങ്കിൽ സോപ്പു വെള്ളവും ഉപയോഗിച്ച് കെെകൾ കഴുകുക

സാനിറ്റൈസറുകൾ ഉപയോഗിക്കുക

സുരക്ഷിതമായ അകലം പാലിക്കുക.

കൊവിഡ് ലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒവിവാക്കുക.

ആൾക്കൂട്ടങ്ങൾ കൂടുന്ന പരിപാടികൾ ഒഴിവാക്കുക.

പൊതുഗതാഗതത്തിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണം കഴിക്കരുത്. മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണം.

പുറത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉള്ള ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുക.

തുറസ്സായ സ്ഥലങ്ങളിലെ കൂട്ടായ്മകളിൽ മാത്രം പങ്കെടുക്കുക.

തുമ്മുമ്പോൾ എപ്പോഴും വായ മൂടുക.

തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ധാരാളം കഴിക്കുക. ഇല വർഗങ്ങളും കൂടെ കഴിക്കണം.

യാത്രാ ഷെഡ്യൂളുകൾക്കിടയിൽ സമയം കണ്ടെത്തി ഭക്ഷണം കഴിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.