ലണ്ടന്‍ : പാവപ്പെട്ട കുട്ടികളെ പഠനത്തില്‍ മികച്ചവരാക്കുന്നതിനായി ഇംഗ്ലണ്ടിലാകമാനം 2000ത്തിലധികം പുതിയ സമ്മര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് അറിയിച്ചു. രണ്ടായിരത്തിധികം സ്‌കൂളുകളിലായി 65,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ്.
വീട്ടിലെ സാഹചര്യം മോശമായതിനാല്‍ പഠനത്തില്‍ പിന്നാക്കം പോയ കുട്ടികളെ ബ്രയിന്‍ ട്രയിനിംഗ് നല്‍കി മറ്റ് കുട്ടികള്‍ക്കൊപ്പം എത്തിക്കുക എന്നതാണ് സമ്മര്‍ സ്‌കൂളിംഗിന്റെ ലക്ഷ്യം. ഇത് സെപ്റ്റംബറില്‍ ആരംഭിക്കാനിരിക്കുന്ന സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച തുടക്കം കൈവരിക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും നിക്ക് ക്ലെഗ്ഗ് അറിയിച്ചു. ഇത്തരം സ്‌കൂളുകള്‍ക്കായി 50 മില്യണ്‍ പൗണ്ട് ഗവണ്‍മെന്റ് വകയിരുത്തിയിട്ടുണ്ടെന്നും നിക്ക് ക്ലെഗ്ഗ് അറിയിച്ചു.
സാഹിത്യം, കണക്ക്, കല, സംഗീതം, സ്‌പോര്‍ട്ട്‌സ് എന്നി മേളകകളിലെല്ലാം കൂട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ഉദ്ദേശിച്ചുളളതാണ് സമ്മര്‍ സ്‌കൂള്‍.ചെറിയ കുട്ടികള്‍ക്ക് തങ്ങളുടെ അദ്ധ്യാപകരെ അടുത്ത് അറിയാനുളള സെഷനും ഇതിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി ക്യാമ്പ് നടത്തുന്നതിനായിരിക്കും ഫണ്ട് അനുവദിക്കുക. രണ്ടാഴ്ചത്തേക്കാകും ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ക്യാമ്പില്‍ പങ്കെടുത്ത് കഴിയുമ്പോഴേക്കും കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുളള ഒരു അടിത്തറ ഒരുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അടുത്തിടെ നടത്തിയ പഠനത്തില്‍ സ്‌കൂളില്‍ നിന്ന് സൗജന്യഭക്ഷണത്തിന് അര്‍ഹരായ കുട്ടികളാണ് പഠനത്തില്‍ മോശം പ്രകടനം കാഴ്ച വെയ്്ക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ക്ക് പലപ്പോഴും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ സാറാ താച്ചര്‍ പറഞ്ഞു. സമ്മര്‍ സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ബലപ്പെടുത്തുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല