ബ്രിട്ടണില്‍ ആര് ചോദിച്ചാലും ബെനഫിറ്റ് കിട്ടുമെന്ന് തോന്നുന്നു. താന്‍ ഒറ്റയ്ക്കാണ്. മക്കളുണ്ട്. ആരും സഹായിക്കാനില്ല. നികുതി അടയ്ക്കണം, മറ്റ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണം എന്നൊക്കെ പറഞ്ഞ് ഓരോ ദിവസവും എത്ര പേരാണ് ബെനഫിറ്റ് ക്ലെയിം ചോദിച്ചുകൊണ്ട് അപേക്ഷ കൊടുക്കുന്നത്. എന്തായാലും പ്രശ്നം രൂക്ഷമായി മാറിയിരിക്കുകയാണ് എന്നാണ് അറിയുന്നത്.
ഇതിപ്പോള്‍ പറയാന്‍ കാരണം പുതിയതായ പുറത്തുവന്ന വാര്‍ത്തയാണ്. ഒരു ഇരുപത്തിനാലുകാരി അമ്മ ബെനഫിറ്റിന് ക്ലൈയിം ചെയ്തു. ചോദിച്ചത് 37,000 പൌണ്ടാണ്. ഒറ്റയ്ക്കാണ് താമസം, രണ്ട് മക്കളുണ്ട്. അവര്‍ക്ക് മൂന്നും നാലും വയസാണ് പ്രായം. നികുതി അടയ്ക്കാനും മറ്റും പൈസയില്ല എന്നൊക്കെയാണ് പറഞ്ഞത്. ഹൌസിംങ്ങ് ലോണ്‍, കൌണ്‍സില്‍ ടാക്സ് എന്നിവ അടയ്ക്കണം എന്നും പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയത് വളരെ പെട്ടെന്നാണ്. ഈ സംഭവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ മേല്‍പ്പറഞ്ഞ അമ്മയുടെ ഒരു ചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
ഒരു വിനോദസഞ്ചാരകേന്ദ്രത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലിട്ടത്. ആന്‍ഡ്രിയ റാഫ്റ്റിസ് ഇത്രയും പ്രതീക്ഷിച്ചു കാണില്ല. എന്തായാലും പണി കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. സത്യമെന്താണെന്ന് വെച്ചാല്‍ ഇവര്‍ താമസിക്കുന്നത് ഭര്‍ത്താവിനോടൊപ്പമാണ്. ഒറ്റയ്ക്കാണെന്ന് വേറുതെ പറഞ്ഞതാണ്. അതിനുശേഷമാണ് കാര്യമായ അന്വേഷണം നടന്നതെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. തെറ്റായ വിവരങ്ങളാണ് ആന്‍ഡ്രിയ കൊടുത്തതെന്ന് കോടതി കണ്ടെത്തി. എഗ്രീമെന്‍റുപോലും തെറ്റായിരുന്നു.
വാടകയെന്ന് പറഞ്ഞിരുന്നത് 975 പൌണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വാടക 875 പൌണ്ട് മാത്രമായിരുന്നു. അതുപോലെ ഓരോ കാര്യത്തിലും ആന്‍ഡ്രിയ പറഞ്ഞത് തെറ്റായിരുന്നു. പിസ ബിസ്നസ് വഴിയൊക്കെ നല്ല പൈസയുണ്ടാക്കുന്നയാളാണ് ആന്‍ഡ്രിയയുടെ ഭര്‍ത്താവ് എന്നതാണ് സത്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല