സ്വന്തം ലേഖകന്‍: 2000 വര്‍ഷം പഴക്കമുള്ള സൂര്യ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍. ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയാണ് 2000 വര്‍ഷം മുമ്പ് ആരാധന നടന്നിരുതെന്ന് കരുതപ്പെടുന്ന സൂര്യ ക്ഷേത്രം.
ഉമ്മുല്‍ ദുവൈനില് ഉള്ള ഈ ക്ഷേത്രത്തില്‍ ശമാഷ് എന്ന ദേവനാണ് ആരാധനാ മൂര്‍ത്തി. 1980 ലാണ് ഇദുല്‍ എന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.
യുനെസ്കോയുടെ ലോകപൈതൃക പദവിയില്‍ ഇടം പിടിക്കാനായി യു.എ.ഇ അപേക്ഷ നല്കിയ ചരിത്ര പ്രധാനമായ ആറു കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങളില്‍ നിന്നാണ് ഇതൊരു ആരാധനാലയം ആണെന്നും ഈ പ്രദേശത്തെ ജനങ്ങള്‍ ഇവിടെ ആരാധന നടത്തിയിരുന്നതായും ഗവേഷകര്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല