
സ്വന്തം ലേഖകൻ: യുകെ – യുഎസ് ബന്ധം ‘പാറപോലെ കരുത്തതാണെ’ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുകെ പ്രധാനമന്ത്രി ഋഷി സുനകിനെ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സമയം പകൽ 10.35ന് ദി ബീസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന കാറിലാണ് ബൈഡൻ സുനകിന്റെ വസതിയിൽ എത്തിയത്.
കഴിഞ്ഞ മാസം സുനക് വാഷിങ്ടൻ സന്ദർശിച്ചപ്പോൾ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും എങ്ങനെ വർധിപ്പിക്കാമെന്നും അതുവഴി സംയുക്ത സാമ്പത്തിക സുരക്ഷയുടെ പ്രയോജനം പൗരന്മാർക്ക് എങ്ങനെ നൽകാമെന്നത് പരിഗണിക്കുമെന്നുമായിരുന്നു സന്ദർശനത്തെക്കുറിച്ച് സുനക് പറഞ്ഞത്.
യൂറോ – അറ്റ്ലാന്റിക് സുരക്ഷയെ ശക്തിപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും സുനക് വ്യക്തമാക്കി. 40 മിനിറ്റോളം ഇരു നേതാക്കന്മാരും തമ്മിൽ ചർച്ച നടത്തി. പിന്നാലെ ബൈഡനും സംഘവും ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി വിൻസറിലേക്ക് തിരിച്ചു. നാളെ ലിത്വാനയിൽ നടക്കുന്ന നാറ്റോ യാഗത്തിൽ ഇരു നേതാക്കളും പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല