സ്വന്തം ലേഖകന്‍: ഞായറാഴ്ച സൂപ്പര്‍ മൂണായി ചന്ദ്രന്‍ ഭൂമിക്കടുത്തെത്തും, സെപ്റ്റംബര്‍ 28 ന് ലോകം അവസാനിക്കുമെന്ന് വ്യാപക പ്രചാരണം. ചന്ദ്രന്‍ ഭൂമിയുടെ അല്‍പം അരികെ എത്തുന്ന പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍. 33 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു കാഴ്ചക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
സാധാരണ കാണുന്ന ചന്ദ്രനു പകരം 14 ശതമാനം വലുപ്പമുള്ള ചുവന്ന ചന്ദ്രനാണ് സൂപ്പര്‍ മൂണ്‍ ദിവസം ദൃശ്യമാവുക. 1982 ലാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിച്ചത്. ഒരു മണിക്കൂര്‍ 12 മിനിട്ട് ചന്ദ്രന്‍ ഭൂമിക്കരികില്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇത് ലോകാവസാനത്തിന്റെ തുടക്കമാണെന്ന പ്രചാരണവും ശക്തമാണ്. സെപ്റ്റംബര്‍ 28 തിങ്കളാഴ്ച ലോകം അവസാനിക്കുമെന്നാണ് വാദം. എന്നാല്‍, ഇപ്പോഴും സൂപ്പര്‍ മൂണ്‍ വ്യാജ പ്രചരണമാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
ഞായറാഴ്ച സൂപ്പര്‍ മൂണ്‍ പ്രതിഭാസം എത്തുന്നതോടെ ലോകാവസാനത്തിന്റെ ആരംഭമായിരിക്കുമെന്ന വാദം നാസ നിഷേധിച്ചിട്ടുണ്ട്. എന്തായാലും എല്ലായിടത്തും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതുകൊണ്ടുതന്നെ കടലിലും കായലിലും ഇറങ്ങാന്‍ പാടില്ലെന്നും വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.
സുനാമിയെ പോലെ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കാനും സാധ്യതയുണ്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടാം എന്നാണ് മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല