സന്ദര് ലാന്ഡ് : സന്ദര് ലാണ്ടിലും പരിസരത്തുമുള്ള മലയാളികളുടെ സ്വന്തം ആഘോഷമായി ഏറ്റെടുത്ത അല്ഫോന്സമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ രണ്ടിന് ഞായറാഴ്ച സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. കേരള ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യം തങ്ങളുടെ പ്രവാസി ജീവിതത്തില്‍ ഉടനീളം കൊണ്ടുനടക്കുന്ന ശരാശരി മലയാളിയുടെ ആല്മീയകേന്ദ്രമായി മാറിയ വിശുദ്ധ അല്ഫോന്‍സ്സയുടെ ജീവിതത്തെ കുറിച്ച് കൌതുകപൂര്‍വ്വം തന്നെ ഇംഗ്ലീഷ് വിശ്വാസസമൂഹം അന്വേഷിക്കുകയും, പാരമ്പര്യ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ രണ്ടു ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി പത്തു മണിയോടെ അവസാനിക്കും.
കാര്യപരിപാടികള്‍:
2 .30 – ആഘോഷമായ തിരുനാള്‍ കുര്‍ബാന – ബഹു. ഫാ. സെബാസ്റ്യന്‍ തുരുത്തിപള്ളില്‍ – സെ. ജോസെഫ്സ് ഗായകസംഘത്തിന്റെ ലൈവ് കൊയര്‍ കുര്‍ബാനയില്‍ സഹകരിക്കും
4 .00 – പ്രദക്ഷിണം – ചെണ്ടമേളം നയിക്കുന്നത്- എന്‍ എസ് ബ്രെതെഴ്സ്.
4 .45 – നേര്ച്ച വിതരണം – കരിമരുന്നു പ്രയോഗം
5 . 30 – ബൈബിള്‍ ക്വിസ് – കമ്മുന്നിട്ടി ഹാള്‍.
6 .30 – സാംസ്കാരിക സമ്മേളനം- മുഖ്യ അധിഥി- റൈറ്റ്. റെവ്. സീമസ് കണ്ണിംഗ്ഹാം ( ബിഷപ് ന്യൂ കാസ്സില്‍ രൂപത. )
ആശംസാപ്രസംഗം- ബഹു. മേയര്‍ ( സിറ്റി ഓഫ് സന്ദര് ലാന്ഡ് )
തുടര്‍ന്ന് മലയാളി കാത്തലിക് കമ്മുന്നിട്ടി യുടെ വെബ് സൈറ്റ് സമര്‍പ്പണം, സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, കലാപരിപാടികള്‍, സ്നേഹവിരുന്ന് മുതലായവ ഉണ്ടായിരിക്കുനതാണ്.
അഡ്രസ്: സെ. ജോസെഫ്സ് ചര്ച്ച്, സന്ദര് ലാന്ഡ്- SR4 6HP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല