ഗൃഹതുരുത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും ഓണം ആഘോഷിക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുന്നു. രാവിലെ പൂക്കളമൊരുക്കി കൊണ്ട് തുടങ്ങുന്ന പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അംഗങ്ങളുടെ കേരള തനിമയുള്ള കലാപരിപ്പാടികളും ഓണസദ്യയും ഉണ്ടാകും. നാടിന്റെ നാടന്‍ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി മനസ്സില്‍ കൊണ്ടുവരാനും താലോലിക്കാനും പ്രവാസികള്‍ക്ക് കിട്ടുന്ന അപൂര്‍വ്വ അവസരത്തെ ഫലപ്രഥമായി ഉപയോഗിക്കാന്‍ എല്ലാ അംഗങ്ങളും ഒരുങ്ങി കഴിഞ്ഞതായി പ്രസിഡന്റ് മനോജ് കുമാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല