സ്വന്തം ലേഖകന്‍: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന സൈനിക ക്യാമ്പ് ഞായറാഴ്ച എന്‍.ഐ.എ സംഘം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു.
ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി വിവരങ്ങള്‍ മനസിലാക്കുന്നതിനു മുമ്പ് ഇന്ത്യ നിരുത്തരവാദപരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ജമ്മുവിലെ സൈനിക ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചിരുന്നതിനാല്‍ തീവ്രവാദികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല