സ്വന്തം ലേഖകന്‍: കടുത്ത ഹൃദ്രോഗികള്‍ക്ക് വെയില് കൊള്ളുന്നത് ഗുണകരമെന്ന് പഠനം. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റമിന്‍ ഡി ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍സ് വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിനു പുറകില്‍.
ഹൃദ്രോഗമനുഭവിക്കുന്ന 160 പേരിലാണ് പഠനം നടത്തിയത്. ഹൃദ്രോഗത്തിനുള്ള സാധാരണ മരുന്ന് കഴിക്കുന്നവരേക്കാള്‍ വിറ്റമിന്‍ ഡി ത്രീ നിത്യേന ഉപയോഗിക്കുന്നവരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ആരോഗ്യവും മെച്ചപ്പെട്ടതായി പഠനത്തില്‍ തെളിഞ്ഞു. കാര്‍ഡിയാക് അള്‍ട്രാസൗണ്ട് ഉപയോഗിച്ചാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസം നിരീക്ഷിച്ചത്.
ഹൃദയത്തിന്റെ ക്രമരഹിതമായ താളം നിര്‍ണയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഇംപ്ളാന്റബ്ള് കാര്‍ഡിയോവെര്‍ട്ടര്‍ ഡിഫൈബ്രിലേറ്റിന്റെ (ഐ.സി.ഡി) ആവശ്യം ഇല്ലാതാക്കാനും വിറ്റമിന്‍ ഡി ത്രീയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പഠനത്തിലുണ്ട്. ഹൃദ്രോഗം ആഗോളതലത്തില്‍ പ്രതിവര്‍ഷം 2.3 കോടിയിലേറെ ആളുകളെ ബാധിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല