സ്വന്തം ലേഖകന്‍: തന്റെ കോണ്ടം പരസ്യങ്ങള്‍ ബലാത്സംഗം കൂട്ടുമെന്ന ആരോപണത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ കോണ്ടം പരസ്യങ്ങള്‍ രാജ്യത്ത് ബലാത്സംഗം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന സി.പി.ഐ നേതാവ് അതുല്‍ കുമാര്‍ അന്‍ജാന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു താരം. കൂടാതെ സണ്ണി ലിയോണ്‍ അഭിനയിക്കുന്ന അത്യധികം സദാചാരവിരുദ്ധമായ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖാ സിംഗും അഭിപ്രായപ്പെട്ടിരുന്നു.
‘എന്നെപ്പറ്റി പറഞ്ഞ് സമയവും ഊര്‍ജവും നഷ്ടപ്പെടുത്തരുത്. ആ സമയത്ത് പാവങ്ങളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇത്തരം പ്രസ്താവനകള്‍ നാണക്കേടാണ്. സണ്ണി ട്വിറ്ററില്‍ കുറിച്ചു. അധികാരത്തിലിരിക്കുന്നവര്‍ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ സമയവുംഊര്‍ജവും എനിക്കുമേല്‍ പാഴാക്കുന്നതില്‍ വിഷമം തോന്നുന്നുവെന്നാണ് സണ്ണി പ്രതികരിച്ചത്. ഷെയിം, എപിക്‌ഫെയ്ല്‍ എന്ന ഹാഷ്ടാഗുകളോടെ ട്വിറ്ററില്‍ കുറിച്ച സണ്ണിയുടെ പ്രതികരണം വൈറലായിട്ടുണ്ട്.
തന്റെ പ്രസ്താവനയില്‍ അതുല്‍ കുമാര്‍ അന്‍ജാന്‍ പിന്നീട് ഖേദം രേഖപ്പെടുത്തിയിരുന്നു. പ്രസ്താവനക്കെതിരെ സണ്ണിക്ക് പിന്തുണയുമായി ശില്‍പ്പ ഷെട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല