സ്വന്തം ലേഖകന്‍: മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കെതിരായുള്ള പരസ്യത്തില്‍ പൂര്‍ണ നഗ്‌നരായി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. പീപ്പര്‍ ഫോര്‍ ദി എത്തിക്കള്‍ ട്രീറ്റ്‌മെന്റ് (പെറ്റ) എന്ന സംഘടനയുടെ പരസ്യത്തിലാണ് ദമ്പതികള്‍ പൂര്‍ണ്ണ നഗ്‌നരായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ക്, നോട്ട് മിങ്ക് എന്ന ക്യാപ്ഷനോടു കൂടിയ ഇവരുടെ ഫോട്ടോ അടങ്ങിയ പരസ്യം പെറ്റ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് സണ്ണി ലിയോണും ഭര്‍ത്താവും പ്രതികരണവുമായി രംഗത്തെത്തി. ഒരുപാട് സൗകര്യങ്ങള്‍ ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. എന്നിട്ടും മൃഗങ്ങളെ കൊന്ന് അവയുടെ തോലുകളും മറ്റും ഉപയോഗിക്കുന്നു. ഇതിന് പകരം ഉപയോഗിക്കാന്‍ നമുക്ക് മറ്റു വസ്തുക്കള്‍ ഉണ്ട്. എന്നിട്ടും എന്തിനാണ് മൃഗങ്ങളോട് ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നത് എന്ന് സണ്ണി ചോദിക്കുന്നു.
മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ നാം ശബ്ദം ഉയര്‍ത്തണം. മൃഗങ്ങള്‍ ഇല്ലാതെ നമുക്ക് ഈ ലോകത്ത് ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. മൃഗങ്ങളെക്കുറിച്ച് പഠിക്കണമെന്നും അവയെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും സണ്ണിയുടെ ഭര്‍ത്താവായ വെബ്ബര്‍ പറയുന്നു. ഇതിനു മുമ്പും നിരവധി ബോളിവുഡ് താരങ്ങള്‍ മൃഗസംരക്ഷണത്തിനായി ഇത്തരം പരസ്യങ്ങളില്‍ പെറ്റയുമായി സഹകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല