സ്വന്തം ലേഖകന്‍: ‘ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നന്മയുള്ള സ്ത്രീ, ഏറ്റവും സെക്സിയും,’ സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുപ്പത്തിയെട്ടാം പിറന്നാളാണ് തിങ്കളാഴ്ച്ച. നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്. കൂട്ടത്തില്‍ തന്റെ പ്രിയതമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘ഞാന്‍ കണ്ടതില്‍വച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാള്‍, മാതൃദിന ആശംസകള്‍’. ഡാനിയേലിന്റെ കുറിപ്പില്‍ പറയുന്നു.
ഡാനിയലിന്റെ കുറിപ്പ്
നിന്നെക്കുറിച്ചെഴുതാനാണെങ്കില്‍ ഒരുപാടുണ്ട്, ഒരുപാട് കാര്യങ്ങള്‍ മനസിലുണ്ട്. ഒരു പോസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും കരുണയുള്ളവളും സ്നേഹസമ്പന്നയും നന്മയുള്ളവളുമായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
നമ്മള് തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ ഭ്രാന്തന് യാത്രകളിലും പാതകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാള്‍, മാതൃദിന ആശംസകള്‍. ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഇപ്പോഴും ഏറ്റവും സെക്സി ആയ സ്ത്രീയും!..സണ്ണിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഡാനിയല്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല