സ്വന്തം ലേഖകൻ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ 39-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സണ്ണി ലിയോണിന് പിറന്നാളാശംസകള്‍ നിരന്തരം വന്നതിനു പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സണ്ണി ലിയോണ്‍ തന്നെ രംഗത്തെത്തി.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. “എനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെയെല്ലാം സ്‌നേഹം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്,” എന്നായിരുന്നു സണ്ണിയുടെ വാക്കുകൾ.
ഒപ്പം ബുദ്ധിമുട്ടേറിയ സമയമാണിതെന്നും ഈ സമയത്തെ നിങ്ങള്‍ പുഞ്ചിരിയോടെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ലിയോണ്‍ പറഞ്ഞു. നിലവില്‍ കുടുംബവുമൊത്ത് ലോസ് ആഞ്ചസിലാണ്‌സണ്ണി ലിയോണ്‍. ട്വിറ്ററില്‍ ഹാപ്പി ബര്‍ത്ത്‌ഡേ സണ്ണി ലിയോണ്‍ ട്രെന്‍ഡിംഗായിരിക്കെയാണ് താരത്തിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല