സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ ബംഗളുരുവില്‍ പുതുവര്‍ഷ പാര്‍ട്ടിയ്ക്ക് എത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ, സണ്ണി നൈറ്റിന് കര്‍ണാടക സര്‍ക്കാരിന്റെ ചുവപ്പു കൊടി. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി കര്‍ണാക സര്‍ക്കാര്‍ വിലക്കി. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ണാടക രക്ഷണ വേദികെ യുവ സേനയുടെ ഭീഷണി.
സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി നടത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കി യുടെ യുവ സേന രംഗത്തുവന്നതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ സണ്ണി ലിയോണിന്റെ പുതുവര്‍ഷ നൈറ്റിന് വിലക്കേര്‍പ്പെടുത്തിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ‘സണ്ണി നൈറ്റ് ഇന്‍ ബംഗലുരു ന്യൂ ഈവ് 2018’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് ഒരു സ്വകാര്യ ഗ്രൂപ്പാണ്.
സണ്ണിയെ കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ സംഘടന സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല