സ്വന്തം ലേഖകന്‍: ബോളിവുഡ് ഗ്ലാമര്‍ താരവും അശ്ലീല ചിത്രങ്ങളിലെ മുന്‍ നായികയുമായ സണ്ണി ലിയോണിനെതിരേ വീട്ടമ്മ പരാതിയുമായി രംഗത്ത്.
സണ്ണിയുടെ സിനിമകളും വെബ്‌സൈറ്റും യുവത്വത്തെ വഴി തെറ്റിക്കുന്നെന്നും ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും പരാതിയില്‍ പറയുന്നു.
അതിനു പുറകെ ഹിന്ദു ജനജാഗ്രതി സമിതി എന്ന സംഘടനയും സണ്ണിയുടെ വെബ്‌സൈറ്റിനെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുന്ന താരത്തെ നാടുകടത്തണമെന്നും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം.
സണ്ണി ലിയോണിന്റെ വെബ്‌സൈറ്റിലെ വീഡിയോകളും ചിത്രങ്ങളും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒന്നാകെ അപമാനമാണെന്ന് സംഘടന വാദിക്കുന്നു. താരത്തിനെതിരേ ഇവര്‍ താനേയിലെ ദോംബിവാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
സണ്ണിയുടെ വെബ്‌സൈറ്റ് നഗ്‌നതയും പ്രകോപനപരമായ ചിത്രങ്ങളും കൊണ്ട് അശ്ലീല പ്രചരണം നടത്തുന്നതാണെന്നാണ് പ്രധാന ആരോപണം. ഇത്തരം കാര്യങ്ങള്‍ യുവത്വത്തെ തെറ്റായ വഴിയിലേക്ക് തള്ളിവിടുന്നതും യൗവ്വനം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണ്. കൂടാതെ അത് കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു.
ഗൂഗിളിലെ പോപ്പുലാരിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പോലും പിന്നിലാക്കി മുന്നേറുകയാണ് സണ്ണി ലിയോണെന്നും ഇത് അപകടകരമായ ഒരു പ്രവണതയാണെന്നും സംഘടനയുടെ വക്താവ് ഉദയ് ദുരി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല