സ്വന്തം ലേഖകന്‍: സണ്ണി ലിയോണിനെതിരെ 100 കോടിയുടെ മാനനഷ്ട കേസുമായി ബിഗ് ബോസ് താരം പൂജ മിശ്ര. സണ്ണി അഭിമുഖങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ഥിയും മോഡലുമായ പൂജ മിശ്ര ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും പൂജ മിശ്രയും പരിചയപ്പെടുന്നത്. പൂജ മിശ്രക്ക് തൊട്ടുപിന്നാലെയാണ് സണ്ണി ലിയോണ്‍ ബിഗ് ബോസില്‍ എത്തിയത്. പിന്നീട് സണ്ണിക്ക് ബോളിവുഡില്‍ തിരക്കേറുകയും ചെയ്തു.
തന്നോടുള്ള അസൂയയും വൈരാഗ്യവും സണ്ണിയുടെ പല അഭിമുഖങ്ങളിലും പ്രകടിപ്പിക്കുന്നുവെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്നെക്കുറിച്ച് വളരെ മോശമായ പരാമര്‍ശം നടത്തിയെന്നും പൂജ മിശ്ര പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ സണ്ണി തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല